പാലക്കാട് എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17 കാരന്റെ മൃതദേഹം കണ്ടെത്തി
കൊപ്പം: മപ്പാട്ടുകര നരിമടക്കുന്നിനടുത്ത് ആനക്കല്ലിനടുത്തു നിന്നും മപ്പാട്ടുകര തടയണയില്‍ കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ ചെമ്മന്‍ കുഴി സ്വദേശി സുഹൈറിന്റെ മൃതദേഹമാണ് തൂതപ്പുഴയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്.
വെളളിയാഴ്ച വൈകിട്ടാണ് സംഭവം. നരിമടക്കുന്നിടത്തുള്ള ആനക്കല്‍ ഭാഗത്ത് എത്തിയ പത്തോളം കുട്ടികള്‍ എക്സൈസ് സംഘത്തെ കണ്ട് ചിതറി ഓടിയിരുന്നു. ഇതില്‍ രണ്ടുപേരാണ് തടയണയില്‍ ചാടിയത്. കൂടെയുണ്ടായിരുന്ന കുട്ടി നീന്തി രക്ഷപ്പെട്ട് വീട്ടില്‍ എത്തിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.
രാത്രി 10ഓടെയാണ് കുടുംബവും നാട്ടുകാരും വിവരം അറിയുന്നത്. ഇതോടെ പട്ടാമ്പി അഗ്നിരക്ഷാസേനയും പാലക്കാട്ട് നിന്നുള്ള അഗ്നിരക്ഷാസേനയുടെ മുങ്ങല്‍വിദഗ്ധരും ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകീട്ട് 5.30 വരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും സുഹൈറിനെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തെരച്ചില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെയാണ് മൃതദേഹം കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."