HOME
DETAILS

'രാത്രി വീണ്ടെടുക്കുക' ജൂനിയര്‍ ഡോക്ടരുടെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് ബംഗാള്‍ തെരുവിലേക്ക് 

  
Farzana
September 08 2024 | 07:09 AM

Protests Intensify in Kolkata Over Junior Doctors Rape and Murder Reclaim the Night Event Planned

കൊല്‍ക്കത്ത: ബംഗാളിലെ ആര്‍.ജികാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിലെ പ്രതിഷേധം കൂടുതല്‍ ശക്തമാവുന്നു.'രാത്രി വീണ്ടെടുക്കുക' എന്ന പേരില്‍ പുതിയ തലത്തിലേക്ക് പ്രവേശിക്കുകയാണ് പ്രതിഷേധം.  ഇന്ന് രാത്രി 11 മണിക്ക് ആയിരക്കണക്കിന് ആളുകള്‍ പശ്ചിമ ബംഗാളിലെ തെരുവുകളിലിറങ്ങും.

'ഭരണാധികാരിയെ ഉണര്‍ത്താന്‍' ആരംഭിക്കുന്ന പ്രകടനത്തില്‍ സംഗീതജ്ഞര്‍, കലാകാരന്മാര്‍, ചിത്രകാരന്മാര്‍, അഭിനേതാക്കള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ റിംജിം സിന്‍ഹ പറഞ്ഞു. പ്രകടനത്തിന്റെ ഭാഗമായി വിവിധ കവലകളിലും ക്രോസിംഗുകളിലും റൗണ്ട് എബൗട്ടുകളിലും ആളുകള്‍ ഒത്തുകൂടും. തെക്കന്‍ കൊല്‍ക്കത്തയിലെ എസ്.സി മല്ലിക് റോഡിലൂടെ ഗോള്‍ പാര്‍ക്ക് മുതല്‍ ഗാരിയ വരെ ഒന്നിലധികം റാലികള്‍ നടക്കും. സോദേപൂരില്‍നിന്ന് ബി.ടി റോഡിലൂടെ ശ്യാംബസാറിലേക്ക് പ്രതിഷേധ മാര്‍ച്ച് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സംഘാടകരിലൊരാള്‍ പറഞ്ഞു. 

കൊല്‍ക്കത്ത കൂടാതെ, ബരാക്പൂര്‍, ബരാസത്ത്, ബഡ്ജ്ബഡ്ജ്, ബെല്‍ഗാരിയ, അഗര്‍പാര, ഡംഡം, ബാഗുയാറ്റി തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ പ്രകടനങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്. ഉച്ച കഴിഞ്ഞ് 44 സ്‌കൂളുകളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ദക്ഷിണ കൊല്‍ക്കത്തയിലെ ഗരിയാഹട്ടില്‍നിന്ന് റാസ്‌ബെഹാരി അവന്യൂവിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

ഒരു മാസം മുമ്പാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം വടക്കന്‍ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കണ്ടെത്തിയത്. സംസ്ഥാന മനസാക്ഷിയെ നടുക്കിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 14, സെപ്റ്റംബര്‍ 4 തീയതികളില്‍ 'റീക്ലെയിം ദ നൈറ്റ്' പ്രകടനം ഇതിനകം നടന്നിരുന്നു. വിവിധ സാമൂഹിക ഗ്രൂപ്പുകളുടെ സമാനമായ നിരവധി പ്രകടനങ്ങളും പകല്‍ സമയത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

അതിനിടെ, ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലിസിലെ സിവിക് വളന്റിയര്‍ അറസ്റ്റിലായി. കൊല്‍ക്കത്ത ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് നിലവില്‍ സി.ബി.ഐ കേസ് അന്വേഷിക്കുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  2 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  2 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  2 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  2 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  2 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  2 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  2 days ago