HOME
DETAILS

രാജ്യത്ത് ഒരാള്‍ക്ക് എംപോക്സ് സ്ഥിരീകരിച്ചു; കണ്ടെത്തിയത് ക്ലാഡ് 1 വൈറസ് അല്ല; പരിഭ്രാന്തി വേണ്ട

ADVERTISEMENT
  
Web Desk
September 10 2024 | 01:09 AM

Monkeypox Case Confirmed in India Clade 2 Virus Identified No Need for Panic

ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് എംപോക്സ് (കുരങ്ങുപനി) സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ള യുവാവിന്റെ സാംപിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ക്ലാഡ് 2 ഇനം എംപോക്സാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇത് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന വകഭേദമാണ്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അതിവ്യാപന ശേഷിയുള്ള ക്ലാഡ് 1 എംപോക്സ് അല്ല രാജ്യത്ത് സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എം പോക്സ്. വസൂരി ലക്ഷണങ്ങളുമായി ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. എം പോക്സ് ലക്ഷണങ്ങള്‍ സംശയിക്കുന്നവരേ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തണം. രോഗബാധ കണ്ടെത്തിയാല്‍ ഐസൊലേഷന്‍ ചെയ്യണമെന്നും രോഗവ്യാപനം തടയാന്‍ സമ്പര്‍ക്ക പട്ടിക തയാറാക്കണമെന്നും ഇതില്‍ അലംഭാവം അരുതെന്നും നിര്‍ദേശങ്ങളിലുണ്ട്. പൊതുജനാരോഗ്യ തയാറെടുപ്പുകള്‍ സംസ്ഥാന-ജില്ലാതല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്ത് സംശയിക്കപ്പെടുന്ന കേസുകളും സ്ഥിരീകരിച്ചവയും വേണ്ട പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാന്‍ ഐസൊലേഷന്‍ സൗകര്യ ആശുപത്രിയില്‍ ലഭ്യമാക്കണം. ആശുപത്രികളില്‍ മതിയായ ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും രോഗവ്യാപനം തടയുന്നതിന് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയവരെ കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പില്‍ വ്യക്തമാക്കി. 

വിദേശത്ത് നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. സംശയിക്കപ്പെടുന്നവരുടെ സാംപിളുകള്‍ പരിശോധിക്കാന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴില്‍ ലബോറട്ടറി ശൃംഖല സജ്ജമാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ എംപോക്സ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസമാണ് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ തലസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം കൂടുതലായി പകരുന്നത് ലൈംഗികബന്ധത്തിലൂടെ

ക്ലാഡ് 2 ഇനത്തിലുള്ള എംപോക്സ് വൈറസ് കൂടുതലായി ബാധിക്കുന്നത് യുവാക്കളെ. പ്രത്യേകിച്ച് 30 - 40 വയസിനിടയിലുള്ളവര്‍ക്ക്. ഇതില്‍ മിക്ക കേസുകളും ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. സമ്പര്‍ക്കത്തിലൂടെയും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരും.
അതേസമയം, രോഗം ബാധിച്ചവരില്‍ പകുതിയും എച്ച്.ഐ.വി ബാധിതരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പനിയും ശരീരത്തില്‍ കുരുക്കളുണ്ടായി ചൊറിഞ്ഞു പൊട്ടുന്നതുമാണ് പ്രധാന രോഗലക്ഷണം.

ക്ലാഡ് 2 എംപോക്സ് ബാധിതര്‍ മരിക്കുന്ന കേസുകള്‍ കുറവാണെങ്കിലും അതീവ ജാഗ്രത വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ലോകത്ത് 2022 മുതല്‍ 1,02,997 പേര്‍ക്ക് എംപോക്സ് ബാധിച്ചതില്‍ 223 പേരാണ് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഈവര്‍ഷം ജൂലൈ വരെ ലോകത്ത് 1,425 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ ആറുപേര്‍ മരിച്ചു. 55 ശതമാനം കേസുകളും ആഫ്രിക്കയിലാണ്. അമേരിക്കയില്‍ 24 ശതമാനം, യൂറോപ്പില്‍ 11 ശതമാനം എന്നിങ്ങനെയാണ് രോഗവ്യാപനം. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഒരു ശതമാനം പേര്‍ക്കേ എംപോക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

A monkeypox case has been confirmed in India, specifically a Clade 2 variant from West Africa. The health ministry assures that the virus does not pose a significant threat and advises against panic. Measures are in place for monitoring and isolation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  4 days ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  4 days ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  4 days ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  4 days ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  4 days ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  4 days ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  4 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago