
ആര്.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പിക്കൊപ്പം മുഖ്യമന്ത്രിയുടെ രണ്ട് അടുപ്പക്കാരും?

തിരുവനന്തപുരം: ആര്.എസ്.എസ് നേതാവ് രാം മാധവുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പി എം.ആര്. അജിത്കുമാറിനൊപ്പം രണ്ടു പേര് കൂടി ഉണ്ടായിരുന്നതായി സൂചന. ഇരുവരും മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരാണെന്നാണ് വിവരം. കണ്ണൂരുകാരനായ ബിസിനസുകാരനാണ് ഒരാള്‍. രണ്ടാമന് പിണറായിയുടെ ബന്ധുവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൂടിക്കാഴ്ച വിവരം വിവാദമായതോടെ പൊലിസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൂടെയുണ്ടായിരുന്നവരുടെ വിവരങ്ങള്‍ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ദൂതുമായാണ് എ.ഡി.ജി.പി ആര്.എസ്.എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ സംരക്ഷണവും പകരം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ജയത്തിനുള്ള സഹായവുമാണ് ആര്.എസ്.എസിനും മുഖ്യമന്ത്രിക്കുമിടയിലെ 'ഡീല്‍' എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെ മാറ്റാന്‍ സി.പി.എമ്മില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും സമ്മര്‍ദം ഉയരുമ്പോഴും നടപടി എടുക്കാതെ മൗനം തുടരുകയാണ് മുഖ്യമന്ത്രി. ആര്.എസ്.എസ് നേതാക്കളുമായി അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ച ഗൗരവകരമെന്നും നടപടി വേണം എന്നുമാണ് ഉയരുന്ന ആവശ്യം. എന്നാല്‍ സ്വകാര്യ സന്ദര്‍ശനം എന്ന അജിത് കുമാറിന്റെ വിശദീകരണം ഇടത് നേതാക്കള്‍ പോലും തള്ളിയിട്ടും മുഖ്യമന്ത്രി ഇപ്പോഴും തീരുമാനമെടുക്കാതെ തുടരുകയാണ്.
2023 മെയ് 22ന് ആയിരുന്നു ആര്.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി എം.ആര് അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ, 10 ദിവസത്തിനു ശേഷം ആര്.എസ്.എസ് നേതാവ് റാം മാധവിനെ കോവളത്ത് വെച്ചും അജിത് കുമാര്‍ കണ്ടു. രണ്ട് കൂടിക്കാഴ്ചകള്‍ നടന്നതും ഇന്റലിജന്‍സ് സര്‍ക്കാരിനെ ആ സമയത്ത് അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല.
വിഷയത്തില്‍ ഇതുവരെയും മാധ്യമങ്ങളെ കാണാനും മുഖ്യമന്ത്രി തയാറായിട്ടില്ല. വയനാട് ദുരന്തത്തിന്റെ ഘട്ടംമുതല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായപ്പോള്‍ വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി തന്റെ വിശ്വസ്തര്‍ക്കെതിരേ ഗുരുതര ആരോപണം ഉയര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു പ്രതികരണത്തിനും തയാറായിട്ടില്ല. കഴിഞ്ഞമാസം 20നാണ് മുഖ്യമന്ത്രി ഏറ്റവും ഒടുവില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. അതിനുശേഷം 20 ദിവസം പിന്നിട്ടു. കഴിഞ്ഞയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എയ്റോ ലോഞ്ചിന് എത്തിയപ്പോള്‍ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ അജിത് കുമാറിനെതിരേ അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചു തള്ളുകയായിരുന്നു.
ADGP M.R. Ajith Kumar faces opposition pressure after secret meetings with RSS leaders. Accusations of a political deal between Kerala's Chief Minister and the RSS spark controversy. Read more for details.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ
Cricket
• 6 minutes ago
താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• an hour ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• an hour ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• an hour ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• 2 hours ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്കി ഖത്തര്‍ മന്ത്രിസഭ
qatar
• 2 hours ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി സപ്ലൈക്കോ
Kerala
• 3 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 3 hours ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 3 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• 3 hours ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്റാഈല്‍
International
• 4 hours ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 5 hours ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 5 hours ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 5 hours ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
International
• 15 hours ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 15 hours ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 16 hours ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 16 hours ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 6 hours ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 7 hours ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 7 hours ago