HOME
DETAILS

അമ്മ പിളര്‍പ്പിലേക്ക്?; പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു

  
September 12, 2024 | 9:36 AM

amma-members-meets-fefka-general-secretary-b-unnikrishnan

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രവര്‍ത്തനം തൊഴിലാളി സംഘടന രൂപത്തിലേക്ക് മാറ്റാന്‍ സഹായം ആവശ്യപ്പെട്ട് അമ്മയിലെ ഇരുപതോളം അംഗങ്ങള്‍ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഫെഫ്കയില്‍ അഫിലിയേഷന്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫെഫ്കയ്ക്ക്  ഇത് സാധ്യമല്ല എന്ന കാര്യം അവരെ അറിയിച്ചതായും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

'ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ചിലര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നടീ നടന്മാര്‍ എന്നെ വന്ന് കാണുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഇപ്പോഴുള്ള സംഘടനയുടെ സ്വരൂപം നിലനിര്‍ത്തി കൊണ്ട് തന്നെ മറ്റൊരു ട്രേഡ് യൂണിയനുണ്ടാക്കുന്നതിനോടാണ് താത്പര്യം'- ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചിരുന്നു. എന്നാല്‍ ഇതില്‍ ചില അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു. 

അമ്മ ചാരിറ്റബിള്‍ സൊസേറ്റി ആക്ട് പ്രകാരം റജിസ്ട്രര്‍ ചെയ്ത സംഘടനയാണ്. അതില്‍ നിന്ന് ഒരു വിഭാഗം അതിനെ തൊഴിലാളി സംഘടനയായി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ പുറത്ത് എത്തുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി

Kerala
  •  14 days ago
No Image

ഡാമുകളില്‍ വെള്ളമില്ല; പാലക്കാട്ട് ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala
  •  14 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പിണറായി, അദാനിയുടേത് വഴി വിട്ട നീക്കമെന്നും പ്രതിപക്ഷ നേതാവ് 

Kerala
  •  14 days ago
No Image

സ്കൂൾ കൗൺസിലിങ്ങിൽ 16കാരിയുടെ വെളിപ്പെടുത്തൽ; പിതാവിനെതിരേ പോക്സോ കേസ്

Kerala
  •  14 days ago
No Image

ഇന്നു നാട്ടിലേക്കു വരാനിരുന്ന മലയാളി യുവാവ് കുവൈത്തിലെ താമസസ്ഥലത്തു മരിച്ചനിലയിൽ

Kuwait
  •  14 days ago
No Image

രാമക്ഷേത്രക്കൊള്ള:  മോഷ്ടിച്ച സ്വര്‍ണം ബിസ്‌ക്കറ്റാക്കി മാറ്റി?; കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്

National
  •  14 days ago
No Image

വികാരഭരിതം...പ്രാര്‍ഥനാനിരതം...ഖാംനഇയുടെ ഖബറടക്ക ചടങ്ങില്‍ വിങ്ങിപ്പൊട്ടി ഇറാന്‍ സ്പീക്കറും വിദേശകാര്യമന്ത്രിയും; മുജ്തബ ചടങ്ങിനെത്തിയില്ല

International
  •  14 days ago
No Image

കാലിലെ പരിക്ക് ഒടുവില്‍ തലച്ചോറിലെ അണുബാധയായി; റാഞ്ചിയില്‍ യുവാവിന്റെ മരണത്തില്‍ ആശുപത്രിക്ക് നേരെ പ്രതിഷേധം

Kerala
  •  14 days ago
No Image

തൃശ്ശൂരില്‍ കോള്‍പാടത്ത് മിനി ബോട്ട് മറിഞ്ഞു; കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

ഘാനന്‍ വെല്ലുവിളി മറികടന്നു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

Football
  •  14 days ago