HOME
DETAILS

നാഗാലാൻഡിൽ ഐഇഡി സ്ഫോടനം: അസം റൈഫിൾസ് ജവാന് വീരമൃത്യു; നാല് സൈനികർക്ക് പരുക്ക്

  
Web Desk
July 13, 2026 | 1:48 PM

ied-blast-in-nagaland-assam-rifles-jawan-killed-four-soldiers-injured

കൊഹിമ: നാഗാലാൻഡിലുണ്ടായ ശക്തമായ ഐഇഡി സ്ഫോടനത്തിൽ അസം റൈഫിൾസ് ജവാന് വീരമൃത്യു. സ്ഫോടനത്തിൽ നാല് സൈനികർക്ക് പരുക്കേറ്റു. നാഗാലാൻഡിലെ ചുമൗക്കേദിമയിൽ സുഖോവിക്ക് സമീപമാണ് സംഭവം.

അസം റൈഫിൾസിന്റെ വാഹന വ്യൂഹത്തിന് സമീപമാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ. സ്ഫോടനത്തിൽ ഒരു ജവാൻ വീരമൃത്യുവരിച്ചതായി കൊഹിമയിലെ പ്രതിരോധ വകുപ്പ് പിആർഒ സ്ഥിരീകരിച്ചിട്ടുണ്ട്.

പരുക്കേറ്റ സൈനികരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണ് സൂചന. ആക്രമണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഫോടനത്തെ തുടർന്ന് മേഖലയിൽ സൈന്യവും സുരക്ഷാ സേനയും ചേർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 

An Assam Rifles jawan was killed and four other soldiers were injured in an Improvised Explosive Device (IED) blast in Nagaland. The explosion targeted a security forces vehicle, leading to the casualties. The injured soldiers have been evacuated for medical treatment, and security operations have been intensified in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  6 hours ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  6 hours ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  6 hours ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  6 hours ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  6 hours ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  6 hours ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  7 hours ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  7 hours ago
No Image

ബദരിനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള; സ്വര്‍ണ്ണവും, വെള്ളിയും കടത്തി; ക്ഷേത്രസമിതി ഉദ്യോഗസ്ഥന്‍ പിടിയില്‍ 

National
  •  7 hours ago
No Image

ഓട്ടോണമസ് വാഹനങ്ങൾ തിരിച്ചറിയാൻ പ്രത്യേക നമ്പർ പ്ലേറ്റ്; നിർണായക നീക്കവുമായി 'അബുദബി മൊബിലിറ്റി'

uae
  •  7 hours ago