HOME
DETAILS

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

  
സി.വി ശ്രീജിത്ത് 
September 13, 2024 | 6:20 AM


ബംഗളൂരു: വളരെ ചെറിയ പ്രായത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും വൈകാതെ പൊളിറ്റ് ബ്യൂറോയിലും എത്തിയ സീതാറാം യെച്ചൂരി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ രീതികള്‍ക്കൊപ്പമായിരുന്നു. പാര്‍ട്ടിക്കുള്ളിലും പുറത്തും വിശാലമായ സൗഹൃദം, പരന്ന വായന, പ്രശ്‌നപരിഹാരത്തിനുള്ള പ്രത്യേക മികവ്, സൗമ്യതയിലും തീപാറുന്ന വാക്കുകള്‍ പ്രവഹിക്കുന്ന പ്രസംഗം... സുര്‍ജിത്തിന്റെ ഈ ശീലങ്ങളെല്ലാം അതിലേറെ യെച്ചൂരിയിലും പ്രകടമായി. 
പ്രത്യയശാസ്ത്ര പ്രതിബദ്ധതയടൊപ്പം പ്രായോഗികതയില്‍ ഊന്നിയുള്ള നിലപാട് മാത്രമെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുകയുള്ളൂവെന്ന് യെച്ചൂരി ശക്തിയുക്തം വാദിച്ചു. രാജ്യത്ത് ബി.ജെ.പിക്കെതിരായ വിശാല ബദല്‍ രൂപീകരണത്തില്‍ സുര്‍ജിത് നല്‍കിയതിന് സമാനമായ സംഭവാനകളാണ് യെച്ചൂരിയും നല്‍കിയത്. 


വാജ്‌പേയ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനം സാധ്യമാക്കിയ യു.പി.എയുടെ രൂപീകരണത്തില്‍ സുര്‍ജിത്തിന്റെ പങ്ക് എത്രത്തോളമുണ്ടോ അത്രതന്നെ പ്രാധാന്യം ഇന്‍ഡ്യ സഖ്യം പ്രാവര്‍ത്തികമാക്കിയതില്‍ യെച്ചൂരിക്കുമുണ്ട്. ഒന്നാം യു.പി.എ കാലത്ത് പൊതുമിനിമം പരിപാടിയുടെ ആശയം രൂപപ്പെട്ടതിലും പ്രാവര്‍ത്തികമാക്കിയതിലും യെച്ചൂരിയുടെ പങ്ക് ചെറുതല്ല. 


ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്ന, വ്യത്യസ്ത വീക്ഷണവും ആശയഗതിയുമുള്ള പ്രാദേശിക പാര്‍ട്ടികളെ കൂട്ടിയിണക്കാനും കോണ്‍ഗ്രസിന്റെ ദേശീയ പ്രാധാന്യം അംഗീകരിപ്പിക്കാനും  പ്രാദേശിക പാര്‍ട്ടികളെ ഉള്‍ക്കൊള്ളിപ്പിക്കാനും യെച്ചൂരിയുടെ ഇടപെടല്‍ സഹായകമായി. ഇന്‍ഡ്യാ സഖ്യത്തിന്റെ ഏകോപനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പംനിന്ന് ആത്മാര്‍ഥമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  4 hours ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  4 hours ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  5 hours ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  5 hours ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  5 hours ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  5 hours ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  5 hours ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  5 hours ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  5 hours ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  5 hours ago