HOME
DETAILS

തിരുപ്രഭ ക്വിസ് Day 10 - അല്‍ ത്വാഹിര്‍ (സ)

  
September 14 2024 | 03:09 AM

THIRUPRAB QUIZ -10

മഹദ് വചനങ്ങളില്‍ ഏറെ പ്രതിപാദിക്കപ്പെട്ട അല്‍ ത്വാഹിര്‍ എന്ന പ്രവാചക നാമത്തിന്റെ വിവക്ഷ 'സംശുദ്ധന്‍' എന്നാണ്. സംശുദ്ധി എന്നര്‍ഥമുള്ള 'ത്വഹാറത് ' എന്ന അറബി വാക്കില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. പ്രവാചകന് വേണ്ടി അല്ലാഹു സൃഷ്ടിച്ചു സംവിധാനിച്ചതും അവിടുത്തോട് ബന്ധപ്പെട്ടതുമായ എല്ലാ വസ്തുക്കളും വസ്തുതകളും ഏറെ സംശുദ്ധമാണ്. അവിടുത്തെ ശരീരം, ആത്മാവ്, രൂപം, ഭാവം, ജീവിതം തുടങ്ങിയവയെല്ലാം അല്ലാഹു സംശുദ്ധവും സമ്പൂര്‍ണവുമായ രീതിയിലാണ് സൃഷ്ടിച്ചത്. 

നുബുവ്വത്തിന്റെയും രിസാലത്തിന്റെയും ഉന്നതമായ പദവികളോട് യോജിക്കാത്ത എല്ലാ ബാഹ്യവും ആന്തരികവുമായ ന്യൂനതകളില്‍ നിന്നും ബലഹീനതകളില്‍ നിന്നും പ്രവാചകന്‍ സംശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ മുഴുവന്‍ നബിമാരും ഇങ്ങനെ തന്നെയാണെങ്കിലും അതിന്റെയെല്ലാം ഉന്നതവും പരിപൂര്‍ണവുമായ അവസ്ഥയാണ് പ്രവാചകനില്‍ നമുക്ക് ദര്‍ശിക്കാനാവുക. അവിടുത്തെ ശരീരത്തിന്റെ വൃത്തിയും സുഗന്ധവും ഏറെ പ്രസിദ്ധമാണ്. വഫാത്തായിക്കിടക്കുന്ന പ്രവാചകന്റെ നെറ്റിയില്‍ ചുംബനങ്ങളര്‍പ്പിച്ചു കൊണ്ട് അവിടുത്തെ സന്തത സഹചാരി അബൂബക്കര്‍ സിദ്ദീഖ് (റ) ഇങ്ങനെ ആത്മഗതം ചെയ്യുന്നുണ്ട്: 'ജീവിച്ചിരുന്നപ്പോഴും അങ്ങ് സുഗന്ധം, മരണപ്പെട്ടപ്പോഴും സുഗന്ധം'. 

സാധാരണ വൃത്തികേടുകളില്‍ മാത്രം വന്നിരിക്കുന്ന ഈച്ചകള്‍ ഒരിക്കലും പ്രവാചക പൂമേനിയില്‍ ഇരിക്കാറില്ലെന്നത് അവിടുത്തെ പ്രത്യേകതയില്‍പ്പെട്ടതാണ്. അവിടുത്തെ വിയര്‍പ്പിന് പോലും കസ്തൂരിയേക്കാള്‍ സുഗന്ധമായിരുന്നു. മഹതി ഉമ്മു സുലൈം (റ) പ്രവാചകന്റെ വിയര്‍പ്പ് കുപ്പിയിലാക്കി സൂക്ഷിച്ചു സുഗന്ധ ലേപനമായും ഔഷധമായും ഉപയോഗിച്ചിരുന്നതായി കാണാം. മാത്രമല്ല, പ്രവാചകന്റെ വിയര്‍പ്പ് തങ്ങളുടെ സുഗന്ധ ദ്രവ്യങ്ങളില്‍ വച്ച് ഏറ്റവും മികച്ചതായിരുന്നു എന്ന് കൂടി അവര്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. 

'പ്രവാചകന്റെ സുഗന്ധത്തേക്കാള്‍ മുന്തിയ ഒരു കസ്തൂരിയോ അമ് ബറോ ഒരിക്കലും താൻ വാസനിച്ചിട്ടില്ലെ' ന്ന് അനസ് ബിന്‍ മാലിക് (റ) ന്റെ സാക്ഷ്യവും, 'പ്രവാചകന്‍ എന്റെ കവിളില്‍ ഒന്ന് തലോടിയപ്പോള്‍ വല്ലാത്ത ഒരു കുളിരും അവിടുത്തെ കൈകള്‍ക്ക് സുഗന്ധ വ്യാപാരിയുടെ പാത്രത്തില്‍ നിന്നെടുത്തതു പോലെയുള്ള അനിര്‍വചനീയമായ സുഗന്ധവും എനിക്ക് അനുഭവപ്പെട്ടെ'ന്ന ജാബിര്‍ ബിന്‍ സമുറ (റ) ന്റെ വാക്കുകളും അവിടുത്തെ സംശുദ്ധിയുടെ അനുഭവ സാക്ഷ്യങ്ങളില്‍ ചിലതു മാത്രമാണ്. 

ഈ പറഞ്ഞത് ബാഹ്യവും ശാരീരികവുമായ ശുദ്ധിയെ സംബന്ധിച്ചാണെങ്കില്‍ ആത്മീയവും ആന്തരികവുമായ അവിടുത്തെ സംശുദ്ധി വിവരണാതീതമാണ്. പ്രവാചകന്‍ (സ്വ) ന്റെ പ്രകാശത്തെ (നൂര്‍) അല്ലാഹു സൃഷിടിക്കുകയും ആദിമ മനുഷ്യനും നബിയുമായിരുന്ന ആദം (അ)ല്‍ അത് നിക്ഷേപിക്കുകയും ആ 'നൂര്‍' കാലാന്തരങ്ങളിലൂടെ സഞ്ചരിച്ചു ഇബ്‌റാഹിം (അ) യിലും തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രിയ പുത്രന്‍ ഇസ്മാഈല്‍(അ)യിലൂടെ, ഏറ്റവും സംശുദ്ധരും സദ്‌വൃത്തരുമായ സ്ത്രീ-പുരുഷന്മാരിലൂടെ പ്രവാചകരുടെ പിതാവായ അബ്ദുല്ലയില്‍ എത്തിച്ചേര്‍ന്നു. അതുകൊണ്ട് തന്നെ അവിടുത്തെ പിതൃ പരമ്പരയില്‍ ദുര്‍മാര്‍ഗികളായി ആരെയും കാണാന്‍ കഴിയില്ല. 

ഇതേ സംശുദ്ധി അവിടുത്തെ ജീവിതത്തിലും സ്വഭാവത്തിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. മാത്രമല്ല, അവിടുത്തോട് സഹവസിക്കാന്‍ ഭാഗ്യം ലഭിച്ച സ്വഹാബത്തിനെ ലോകത്തിന് മുഴുവന്‍ മാര്‍ഗദര്‍ശികളായ താരകങ്ങളാക്കാന്‍ മാത്രം ആ സംശുദ്ധി പര്യാപ്തമായി.

 

WhatsApp Image 2024-09-14 at 8.31.24 AM.jpeg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോളതലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടേക്കും; അന്താ രാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റില്‍ പ്രതിസന്ധിയിലായി ഇസ്‌റാഈല്‍

International
  •  20 days ago
No Image

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala
  •  20 days ago
No Image

മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

വിദ്യാര്‍ഥികള്‍ക്ക് ഇനി പഠനകാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  20 days ago
No Image

പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേരെ വെടിവെപ്പ്; 50 മരണം

International
  •  20 days ago
No Image

മുനമ്പം: സമവായ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Kerala
  •  20 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  21 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  21 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  21 days ago