ലുലുവില്‍ ജോലി നേടാം; സെപ്റ്റംബര്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം; വമ്പന്‍ അവസരം
ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഹൈദരാബാദിലെ ലുലു ഗ്രൂപ്പിന് കീഴിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വന്നിരിക്കുന്നത്. എസ്.ഒ.എച്ച് എക്‌സിക്യൂട്ടിവ് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. താഴെ നല്‍കിയിരിക്കുന്ന യോഗ്യത പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 30ന് മുന്‍പ് ആയി ഇ-മെയില്‍ മുഖേന അപേക്ഷ നല്‍കണം. ജോലി സംബന്ധിച്ച വിജ്ഞാപനം ലുലു ഗ്രൂപ്പ് തന്നെ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പുറത്ത് വന്നിട്ടുണ്ട്.
തസ്തിക
ലുലു ഗ്രൂപ്പിന് കീഴില്‍ എസ്.ഒ.എച്ച് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ഹൈദരബാദിലേക്കാണ് നിയമനം നടക്കുന്നത്.
Job Code: HYD01
യോഗ്യത
ബിരുദം /അതിന് മുകളില്‍
റീട്ടെയില്‍ വ്യവസായത്തില്‍ ബി2ബി വില്‍പ്പനയിലും, സ്‌പേസ് സെല്ലിങ്ങിലും 3 വര്‍ഷത്തെ പരിചയം.
ബ്രാന്‍ഡിങ് ആന്‍ഡ് പ്രൊമോഷണല്‍ സ്‌പേസ് സെല്ലിങ് ശക്തമായ വിലപേശല്‍ കഴിവ് എന്നിവയും ഉദ്യോഗാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കണം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ബയോഡാറ്റ [email protected]
എന്ന കമ്പനിയുടെ മെയില്‍ ഐഡിയിലേക്ക് അയക്കുക. മെയിലിന്റെ സബ്ജക്ട് ഫീല്‍ഡില്‍ തൊഴില്‍ കോഡ് പരാമര്‍ശിക്കണം.
Get a job at Lulu Application must be made before September 30 Great opportunity
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിഡിഎസ് 2 പരീക്ഷ ഫലം
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിഡിഎസ് 2 (Combined Defense Service Examination) പരീക്ഷ ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 8796 പേരാണ് സിഡിഎസ് പരീക്ഷ വിജയിച്ചത്. വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി സിഡിഎസ് അഭിമുഖത്തില്‍ പങ്കെടുക്കാം.
പരീക്ഷയില്‍ വിജയിച്ച ആര്‍മി ഒന്നാം ഓപ്ഷനായി നല്‍കിയ ഉദ്യോഗാര്‍ഥികള്‍ https://www.joinindianarmy.nic.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. നേരത്തെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ വീണ്ടും ചെയ്യേണ്ടതില്ല.
മാര്‍ക്ക് ഷീറ്റുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ്: https://upsc.gov.in/
റിസല്‍ട്ട് -
യു.പി.എസ്.സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഹോം പേജില്‍ നല്‍കിയിട്ടുള്ള UPSC CDS 2, Written test result pdf എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക.
സ്‌ക്രീനില്‍ കാണുന്ന പിഡിഎഫ് പരിശോധിച്ച് റിസല്‍ട്ടറിയാം.
ഭാവി ആവശ്യങ്ങള്‍ക്കായി പിഡിഎഫ് പകര്‍പ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."