HOME
DETAILS

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

  
Abishek
September 23 2024 | 12:09 PM

ICC Unveils What It Takes as Official Anthem for Womens T20 World Cup

ദുബായ്: വനിതാ ടി20 ലോകകപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഐസിസി ഔദ്യോഗിക വീഡിയോ ഗാനം പുറത്തിറക്കി. 'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' എന്നാണ് പാട്ടിന്റെ ടൈറ്റില്‍.

ഒക്ടോബര്‍ 3 മുതല്‍ യുഎഇയിലാണ് ഇത്തവണ ലോകകപ്പ് പോരാട്ടം അരങ്ങേറുന്നത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായാണ് വനിതാ ടി20 ലോകകപ്പിന്റെ 9ാം പതിപ്പ് നടക്കുന്നത്. 20നാണ് ഫൈനല്‍ മത്സരം. രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ബംഗ്ലാദേശിന് അനുവദിച്ച വേദി യുഎഇയിലേക്ക് മാറ്റിയത്.

ഒദ്യോഗിക ഗാനത്തിന്റെ സൗണ്ട് ട്രാക്കും വിഡിയോയും ചേര്‍ത്താണ് ഐസിസി പുറത്തിറക്കിയിരിക്കുന്നത്. വനിതാ ക്രിക്കറ്റിലെ ഐതിഹാസിക മുഹൂര്‍ത്തങ്ങളും ഹൈലൈറ്റുകളും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീഡിയോയില്‍, ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമാകാന്‍ പോകുന്ന നിര്‍ബന്ധമായി കണ്ടിരിക്കേണ്ട കായിക പോരാട്ടമായിരിക്കും വനിതാ ടി20 ലോകകപ്പെന്നാണ് പറയുന്നത്.

ആഗോള തലത്തില്‍ വനിതാ ക്രിക്കറ്റിനു ആരാധകരെ സൃഷ്ടിക്കുക എന്നതാണ് വിഡിയോയിലൂടെ ഐസിസി ലക്ഷ്യമിടുന്നത്. കൂടാതെ കൂടുതല്‍ യുവ തലമുറ ആരാധകര്‍ വനിതാ ക്രിക്കറ്റ് ആസ്വാദനത്തിലേക്ക് വരുമെന്ന പ്രതീക്ഷയും ഐസിസി പങ്കുവക്കുന്നു.

The International Cricket Council (ICC) releases 'What It Takes' as the official song for the Women's T20 World Cup, celebrating the spirit and determination of female cricketers worldwide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  2 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  2 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  2 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  2 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  2 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  2 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  2 days ago