നബിദിനസമ്മേളനങ്ങള്‍ നബി മഹത്വം അറിയാനുള്ള അവസരം- സിംസാറുല്‍ ഹഖ് ഹുദവി
മസ്‌കറ്റ്: നബിദിന സമ്മേളനങ്ങളും അനുബന്ധ കാര്യങ്ങളും നബിചര്യ ലോകര്‍ക്ക് പരിചയപ്പെടുത്താനും അത് വഴി പ്രവാചകനെ അറിയാന്‍ വഴിയൊരുക്കുമെന്നും സിംസാറുല്‍ ഹഖ് ഹുദവി അബുദാബി അഭിപ്രായപ്പെട്ടു. നബിദിന പ്രോഗ്രാമുകള്‍ കണ്ണടച്ച് എതിര്‍ക്കുകയും അതിനെ നിസാരവല്‍ക്കരിക്കുകയും ചെയ്യുന്നത് നബിയെ അറിയാനുള്ള അവസരം നിഷേധിക്കലാണെന്ന് തെളിവുകള്‍ സഹിതം ഉസ്താദ് വിശദീകരിച്ചു.
അല്‍ അമറാത്ത് കെ എം സി സി സമസ്ത ഇസ്ലാമിക് സെന്‍ര്‍ (IDC) നടത്തിയ മദീന പാഷന്‍ പ്രോഗ്രാമില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. SIC നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ഹാജി ഉത്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ശകീര്‍ ഫൈസി. കെഎംസിസി നേതാക്കള്‍ അഷ്‌റഫ് കിണവക്കല്‍. ഷാജഹാന്‍. ഷമീര്‍ പാറയില്‍.സൈദ് ശിവപുരം ഒമാന്‍ എസ് ഐ സി നേതാക്കള്‍ കെ എന്‍ എസ് മൗലവി. മുജീബ് റഹ്മാന്‍ അന്‍സ്വരി.. ശൈഖ് അബ്ദുല്‍ റഹ്മാന്‍. വാദി ഹതാത് മസ്ജിദ് ഇമാം ശൈഖ് മുഹമ്മദ് ഖമീസ്. സാജിദ് നാദാപുരം. അഷ്‌റഫ് കക്കാട്. അബ്ബാസ് ഉപ്പള. റിയാസ് വിസി. യാസര്‍ നാദാപുരം.ഇസ്മായില്‍ മുസ്‌ലിയാര്‍.അഷ്‌കര്‍ മട്ടന്നൂര്‍. അഷ്‌റഫ് പരപ്പനങ്ങാടി. അജ്മല്‍ വയനാട് എന്നിവര്‍ പ്രസംഗിച്ചു.
മദ്രസവിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ നടന്നു. ഇശ്ഖ് മജ്‌ലിസ് നു ഖാജ ഹുസൈന്‍ ദാരിമിവയനാട്. ജഹ്ഫര്‍വല്ലപ്പുഴ .അബൂബകര്‍ ഫൈസി. സുബൈര്‍ ഫൈസി.ശറഫുദ്ധീന്‍ ,മുഹമമ്മദ് സഅദ് എന്നിവര്‍ നേതൃത്വം നല്‍കി. ആശിഖുല്‍ ഹാദി വാഫി. അനസ് മൗലവി. ഹസന്‍ മൗലവി.മൗലൂദ് മജ്‌ലിസ് നു നേതൃത്വം നല്‍കി. ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്‌സര വിജയികളായ
ഫൈസല്‍ ഫൈസി ,ജാഅഫര്‍ അന്‍വരി , ഹാഫിസ് മിസ്ഹബ് സൈന്‍ എന്നിവര്‍ ഖിറാഅത്ത്‌നടത്തി.
ഫ്‌ലവ ര്‍ ഷോ.ദഫ് പ്രോഗ്രാം. അവാര്‍ഡ് ദാനം. അനുമോദനം.സര്‍ട്ടിഫിക്കറ്റ് വിതരണം.ദുആ മജ്‌ലിസ്. പ്രോഗ്രാം ന്റെ ഭാഗമായി നടത്തിയ സൗജന്യ ഉംറ യുടെ വിജയിയെ നെറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു.സ്റ്റാറ്റസ് ചലഞ്ചില്‍ വിജയിച്ചവര്‍ക്ക് സമ്മാനം നല്‍കി.
ഷഹീര്‍ തലശ്ശേരി.
സുബൈര്‍ ഹാജിമംഗലാപുരം. സിദ്ധീഖ്. . സുഹൈല്‍ തളിപ്പറമ്പ.സന്‍സീര്‍ ,നൈസാം
സമീര്‍ ഷഫീര്‍ എന്നിവര്‍ നേതൃത്വം നല്‍കി .റഷീദ് ബഹ യുടെ അധ്യക്ഷതയില്‍ നടന്ന സമാപന സെഷന്‍ നൗഫല്‍ ചിറ്റാരിപ്പറമ്പ് സ്വാഗതവും റജീല്‍ കെകെ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."