സുരക്ഷാ പദ്ധതി മുന്നൊരുക്കവും യാത്രയയപ്പും സംഘടിപ്പിച്ചു
ജുബൈൽ: ജുബൈൽ കെഎംസിസി അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അടുത്ത വർഷത്തേക്കുള്ള അംഗത്വ ക്യാമ്പയിൻ ഭാഗമായി മുന്നൊരുക്ക പരിപാടിയും നാൽപതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നൂഹ് പാപ്പിനിശ്ശേരിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.
നൗഫൽ കൊടുങ്ങല്ലൂർ ഖിറാഅത്തു നടത്തി. അഡ്ഹോക് കമ്മിറ്റി കൺവീനർ മജീദ് ചാലിയം സ്വാഗതം പറഞ്ഞ പരിപാടിയിൽ അഡ്ഹോക് കമ്മിറ്റി ചെയർമാർ മുഹമ്മദ് റാഫി ഹുദവി അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി ജനറൽ സെക്രട്ടറി സിദ്ദിക്ക് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അടുത്ത വർഷത്തേക്കുള്ള പദ്ധതി ആനുകൂല്യ ഘടനയിൽ വരുത്തിയ മാറ്റങ്ങളും, പുതിയ നിബന്ധനകളും എല്ലാം വിവരിക്കുന്ന വീഡിയോ പ്രദർശനം നടന്നു. പദ്ധതിയുടെ വിശദ വിവരങ്ങളും സംശയ നിവാരണവും ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി ഉപാധ്യക്ഷൻ അമീറലി കൊയിലാണ്ടി നൽകി.
പദ്ധതിയുടെ ക്യാംപയിൻ സെൻട്രൽ തലത്തിൽ തുടക്കമായി, ഡിസംബർ അവസാന വാരത്തോടെ അംഗത്വം ചേരാനുള്ള കാലാവധി അവസാനിക്കും. പ്രവാസികൾക്ക് വളരെ ഉപകാരപ്രദമായ ഒരു പദ്ധതി ആണ് ഇതെന്നും മുൻ വർഷങ്ങളിൽ അംഗത്വം എടുത്തിരുന്ന ഒഐസിസി ഗ്ലോബൽ സെക്രട്ടറി അഷ്‌റഫ് മൂവാറ്റുപുഴ ആശംസ പ്രസംഗത്തിൽ പറഞ്ഞു.
40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജുബൈലിലെ സാമൂഹ്യ സാംസ്‌കാരിക പരിപാടികളിലെ നിര സാന്നിധ്യമായ, പ്രവാസി സമൂഹങ്ങളുടെ പ്രിയങ്കരനായ നൂഹ് പാപ്പിനിശേരിക്ക് യാത്രയയപ്പും പുരസ്കാരവും സമർപ്പിച്ചു.
ഹോസ്പിറ്റൽ ഏരിയ ജനറൽ സെക്രട്ടറി ഷാമിൽ ആനിക്കാട്ടിൽ, പോർട്ട് ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കുട്ടി താനൂർ, ടൊയോട്ട ഏരിയ കമ്മിറ്റി പ്രസിഡന്റ് നാസർ, നാരിയ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി സിയാദ്, സിറ്റി ഏരിയ കമ്മിറ്റി ട്രഷറർ മുജീബ് കോഡൂർ, ഇന്ത്യൻ സ്കൂൾ മുൻ മാനേജ്‌മന്റ് കമ്മിറ്റി അംഗം റഹൂഫ്, സലാം ആലപ്പുഴ സംസാരിച്ചു. അഡ്ഹോക് കമ്മിറ്റി ട്രഷറർ അൻസാരി നാരിയ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."