HOME
DETAILS
MAL
ഏഷ്യ റഗ്ബി അണ്ടർ-18 സെവൻസ് ചാംപ്യൻഷിപ്പ്: യു.എ.ഇക്ക് കിരീടം
September 30 2024 | 02:09 AM
ദുബൈ: മലേഷ്യയിലെ ജോഹോർ ബഹ്‌റുവിൽ നടന്ന ഏഷ്യ റഗ്ബി അണ്ടർ-18 സെവൻസ് ചാംപ്യൻഷിപ്പിൽ യു.എ.ഇ യൂത്ത് ടീം മൂന്നാം തവണയും ജേതാക്കളായി. ഹോങ്കോങ്ങിനെ 43-0ന് പരാജയപ്പെടുത്തിയാണ് യു.എ.ഇ ടീം റെക്കോഡ് തിരുത്തിയത്.
ഏഷ്യ റഗ്ബി പ്രസിഡൻ്റ് ഖായിസ് അൽ ദലായ് യു.എ.ഇ ടീമിന് കപ്പ് സമ്മാനിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 15 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."