HOME
DETAILS

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

  
Farzana
October 02 2024 | 05:10 AM

Kerala Minister Mohammed Riyas Defends CM Criticizes Media Over PR Agency Controversy

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമങ്ങളെ കുറ്റപ്പെടുത്തിയായിരുന്നു വിവാദത്തില്‍ മന്ത്രിയുടെ പ്രതികരണം. പല മാധ്യമങ്ങള്‍ക്കും ഇടതു പക്ഷ വിരുദ്ധതയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പറഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പ്രചാരണം നടത്തിയത്. എന്നാല്‍, ഇതിന്റെ നിജസ്ഥിതി മനസിലായതിന് ശേഷം തിരുത്താന്‍ മാധ്യമങ്ങള്‍ തയാറായോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. കണ്ണാടിയില്‍ നോക്കിയെങ്കിലും ഈ പ്രചാരണത്തിന് മാപ്പ് പറയാന്‍ മാധ്യമങ്ങള്‍ തയാറാവണമെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ടയാണ് ഇക്കാര്യത്തില്‍ നടപ്പിലാക്കുന്നത്.

ഇടതുപക്ഷത്തെ തകര്‍ക്കാന്‍ തലക്കടിക്കണം. അത് മനസിലാക്കിയാണ് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തലയായ പിണറായി വിജയനെ അടിക്കാനുള്ള ശ്രമം നടത്തുന്നത്. കേരളത്തിലെ മാധ്യമങ്ങളുടെ ഉടമകള്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

ജനങ്ങളോട് കാര്യങ്ങള്‍ പറയാന്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. സര്‍ക്കാറിനെതിരെ വലിയ പ്രചാരണം നടത്തിയിട്ടും ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണമുണ്ടായി. ഇനിയും കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഭരണമുണ്ടാവുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസിന് വേണ്ടിയുള്ള കനഗോലുവിന്റെ വരവ് പ്രശ്‌നമല്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  2 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  2 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  2 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  2 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  2 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  2 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  2 days ago