HOME
DETAILS

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

  
Web Desk
October 14 2024 | 04:10 AM

Killers of Journalist Gauri Lankesh Welcomed by Right-Wing Group Sri Ram Sene After Release on Bail

ബംഗളൂരു: പ്രമുഖമാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ക്ക് വമ്പിച്ച സ്വീകരണം നല്‍കി തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമ സേന.  സേനാ പ്രവര്‍ത്തകര്‍ കൂടിയായ പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവ് എന്നിവര്‍ക്കായിരുന്നു സ്വീകരണം. ആറ് വര്‍ഷക്കാലം ജയിലില്‍ കിടന്ന പ്രതികള്‍ക്ക് ഈ മാസം ഒമ്പതിനാണ് ബംഗളുരു സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 11 വെള്ളിയാഴ്ചയാണ് ഇരുവരും പരപ്പന അഗ്രഹാര ജയിലില്‍ നിന്നിറങ്ങിയത്. 


തുടര്‍ന്ന് ജന്മ നഗരമായ വിജയപുരയിലെത്തിയ ഇരുവരെയും തീവ്ര ഹിന്ദുത്വവാദികള്‍ മാലയിട്ടും കാവി നിറത്തിലുള്ള ഷാളുകളണിയിച്ചും മുദ്രാവാക്യം വിളികളോടെ സ്വീകരിക്കുകയായിരുന്നു. ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് മുന്നില്‍ വെച്ചാണ് ഇരുവര്‍ക്കും മാലയിട്ടത്. പിന്നീട് സംഘം കാളി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജ നടത്തി.

നേരത്തെ ശ്രീരാമസേനയുടെ ഒളിത്താവളത്തില്‍ ഉപേക്ഷിച്ച ടൂത്ത് ബ്രഷില്‍ നിന്ന് ലഭിച്ച ഡി.എന്‍.എയും പരശുറാം വാഗ്മറുടെത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. വാഗ്മോറിന്റെ ടൂത്ത് ബ്രഷില്‍ കണ്ടെത്തിയ ടിഷ്യൂകളുടെ ഡി.എന്‍.എ സാംപിളും കൊലപാതക ഗൂഢാലോചനയിലെ മറ്റ് പ്രധാനികളുടെ ഒളിത്താവളങ്ങളിലെ ബെഡ്ഷീറ്റുകളില്‍ കണ്ടെത്തിയ മുടിയും ഒന്നായത്, ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസില്‍ വാഗ്മോറിന്റെയും ഹിന്ദുത്വ സംഘടനയുടെയും പങ്ക് ബന്ധിപ്പിക്കുന്ന പ്രധാന തെളിവാണ്.

2017 സെപ്തംബര്‍ അഞ്ചിനാണ് തെക്കുപടിഞ്ഞാറന്‍ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുന്നില്‍ മൂന്നംഗ സംഘം ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നത്. 2018 നവംബറിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൗരി ലങ്കേഷിനെ വെടിവച്ചത് വാഗ്മോറാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. വാഗ്മറുള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ഒളിത്താവളമായി ഉപയോഗിച്ചത് കെട്ടിട നിര്‍മാണ കരാറുകാരന്‍ എച്ച്.എല്‍ സുരേഷിന്റെ വീട്ടിലായിരുന്നു. സുരേഷ് പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സുരേഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കളിലാണ് ടൂത്ത് ബ്രഷ് ഉള്‍പ്പെടെയുള്ളവ ഉണ്ടായിരുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകനാണ് സുരേഷ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  3 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  3 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  3 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  3 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  3 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  3 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  3 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  3 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  3 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  3 days ago