HOME
DETAILS

ബുർജ് ഖലീഫയിലിരുന്ന് ഫയർവർക്സ് ; കാണാൻ അവസരം

  
October 15 2024 | 03:10 AM

Fireworks at Burj Khalifa chance to see

ദുബൈ: പുതുവർഷ തലേന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ നിർമിതിയായ ദുബൈയിലെ ബുർജ് ഖലീഫയിൽ ഒരുക്കുന്ന സംഗീത-ദൃശ്യ വിരുന്നും കരിമരുന്ന് പ്രയോഗവും തൊട്ടടുത്ത് നിന്ന് ആസ്വദിക്കാൻ അസുലഭാവസരം. ലോകോത്തര നിലവാരമുള്ള സംഗീത, നൃത്ത പരിപാടികളും 'ക്ലാസിക്' കരിമരുന്ന് പ്രയോഗവും ആഗോള രുചി വൈവിധ്യവും ചേർന്ന അസാധാരണത്വം കൊണ്ട് വർഷാന്ത്യ സായാഹ്നവും രാത്രിയും അവിസ്മരണീയമാക്കാൻ ദുബൈയിൽ ഒരുക്കങ്ങൾ തുടങ്ങി.ഡിസംബർ 31ന് ബുർജ് പാർക്കിലെ ഏറ്റവും മികച്ച കാഴ്ച  സാധ്യതയുള്ള ഇടങ്ങളിലിരുന്ന് ആഘോഷങ്ങൾ ആസ്വദിക്കണമെങ്കിൽ മുതിർന്നവർക്ക് 580 ദിർഹമും 5 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 370 ദിർഹമുമായിരിക്കും ടിക്കറ്റ് നിരക്കെന്ന് ഇമാർ അധികൃതർ അറിയിച്ചു. ടിക്കറ്റിനൊപ്പം ഭക്ഷ്യ-പാനീയ വൗച്ചറും ലഭിക്കും.

കഴിഞ്ഞ വർഷമാണ് ബുർജ് പാർക്കിൽ പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയത്. പോയ വർഷം മുതിർന്നവർക്ക് 300 ദിർഹമും കുട്ടികൾക്ക് 150 ദിർഹമുമായിരുന്നു നിരക്ക്. ഡൗൺ ടൗൺ ദുബൈയിലെ മറ്റിടങ്ങളിൽ നിന്ന് ബുർജ് ഖലീഫയിലെ കാഴ്ചകൾ സൗജന്യമായി ആസ്വദിക്കാമെന്ന് ഇമാർ അധികൃതർ അറിയിച്ചു.

ഡിസംബർ 31ന് 3.30ന് പരിപാടികൾ തുടങ്ങും. ഡി.ജെ പ്രകടനം, തത്സമയ ബാൻഡ് സംഗീത പരിപാടി, കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. ബുക് ചെയ്യുന്നവർ ഡിസംബർ 26നും 30നുമിടയിൽ ബാഡ്‌ജുകൾ കൈപ്പറ്റണമെന്ന് ഇമാർ അറിയിച്ചു. ആദ്യം എത്തുന്നവർക്ക് മികച്ച ഇടങ്ങൾ ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago