HOME
DETAILS

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

  
Web Desk
October 24, 2024 | 8:02 AM

India Alliance to Contest UP By-elections with Cycle Symbol

ന്യൂഡല്‍ഹി: യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും. സീറ്റ് പങ്കുവെക്കലിനപ്പുറം മുഴുവന്‍ സീറ്റിലും ഇന്‍ഡ്യ സഖ്യത്തെ വിജയിപ്പിക്കുന്നതിനുള്ള നടപടികളാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി.

വലിയ വിജയത്തിനായി കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തോളോടു തോള്‍ ചേര്‍ന്ന് പോരാടും.  ഇന്‍ഡ്യ സഖ്യം പുതുചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ്. പരസ്പരം പിന്തുണ നല്‍കി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലും ഇന്‍ഡ്യ സഖ്യത്തെ വിജയിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത് -അഖിലേഷ് യാദവ് പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ പോരാട്ടം. പിന്നാക്ക വിഭാഗങ്ങള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എല്ലാവര്‍ക്കും മാന്യമായി ജീവിക്കാന്‍ അവസരമുണ്ടാക്കുകയുമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 13നാണ് യു.പിയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെുപ്പ് നടക്കുന്നത്. കത്തേഹരി, കര്‍ഹാല്‍, മീരാപുര്‍, ഗാസിയാബാദ്, മാജ്ഹവാന്‍, ശിശഹമു, ഖായിര്‍, ഫുല്‍പൂര്‍, കുണ്ഡാര്‍കി തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ട് സീറ്റുകളില്‍ എം.എല്‍.എമാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചതിനെ തുടര്‍ന്നും ഒമ്പതാമത്തെ സീറ്റ് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി എം.എല്‍.എയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നുമാണ് ഒഴിഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  2 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  2 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  2 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  2 days ago
No Image

വെറും ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  2 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  2 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  2 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  2 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  2 days ago