HOME
DETAILS

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

  
Web Desk
November 04 2024 | 09:11 AM

Indian Stock Market Plunges Amid US Election Uncertainty and Global Economic Concerns

മുംബൈ: കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി. ബോംബെ സൂചിക സെന്‍സെക്‌സിലും ദേശീയ സൂചിക നിഫ്റ്റിയിലും വലിയ നഷ്ടമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. നിഫ്റ്റിയില്‍ 488 പോയിന്റിന്റെ നഷ്ടമുണ്ടായി. 23,948.95 പോയിന്റിലേക്കാണ് സൂചിക ഇടിഞ്ഞത്. ബോംബെ സൂചിക സെന്‍സെക്‌സില്‍ 1,491.52 പോയിന്റിന്റെ നഷ്ടമുണ്ടായി. 

വിപണി തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലേക്കൊന്ന് കണ്ണോടിക്കാം.

യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കയാണ് വിപണിയുടെ തകര്‍ച്ചക്കുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അധികാരത്തില്‍ കമലയോ ട്രംപോ എന്നത് വിപണിയെ വലിയ തോതില്‍ ബാധിച്ചെന്ന് ഇവര്‍ പറയുന്നു. 

ട്രംപിന്റെ ഭരണകാലത്ത് സെന്‍സെക്‌സില്‍ 82.3 ശതമാനവും നിഫ്റ്റിയില്‍ 73.6 ശതമാനവും നേട്ടമുണ്ടായിരുന്നു. എന്നാല്‍, ബൈഡന്റെ ഭരണകാലത്ത് യഥാക്രമം 59 ശതമാനവും 64.5 ശതമാനവും നേട്ടമാണ് ഉണ്ടായത്.  വായ്പ പലിശനിരക്കുകള്‍ നിശ്ചയിക്കാന്‍ നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ഫെഡറല്‍ റിസര്‍വിന്റെ യോഗം നടക്കുന്നതും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്.

നിഫ്റ്റിയില്‍ ലിസ്റ്റ് ചെയ്ത പല കമ്പനികള്‍ക്കും രണ്ടാംപാദത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാത്തതും ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാളിന്റെ കണക്ക് പ്രകാരമാണ് ഇത്. 

വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വില്‍പന നടത്തുന്നത് ഇന്ത്യന്‍ വിപണിയുടെ തകര്‍ച്ചക്കുള്ള മറ്റൊരു കാരണമായി പറയുന്നു. ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ 94,017 കോടിയുടെ ഓഹരികളാണ് വിറ്റത്. നവംബര്‍ ഒന്നാം തീയതി മാത്രം 211.93 കോടിയുടെ ഓഹരികള്‍ വിറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 

The Indian stock market witnessed a sharp decline as both the Bombay Stock Exchange (Sensex) and the National Stock Exchange (Nifty) recorded significant losses. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  3 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  3 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  3 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  3 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  3 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  3 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  3 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  3 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  3 days ago