HOME
DETAILS

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

  
November 15 2024 | 04:11 AM

Fever patients reach one lakh

തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും പനി പടരുന്നു. ഇടവിട്ടുള്ള മഴ വില്ലനായപ്പോള്‍ ഈ മാസം മാത്രം 99,291 പേർ പനികിടക്കയിലായി. ഡെങ്കിയും എലിപ്പനിയുമാണ് രൂക്ഷമായി മാറിക്കൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഈ മാസം നാലിന് മരണപ്പെട്ട കോഴിക്കോട് സ്വദേശിക്ക് എലിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

10ാം തീയതി മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മരണവും എലിപ്പനിയാണെന്ന് സംശയിക്കുന്നു. ഈ വര്‍ഷം മാത്രം 184 ജീവനുകള്‍ എലിപ്പനി മൂലം നഷ്ടമായി. ഇതില്‍ എട്ട് മരണം ഈ മാസമാണ്. കഴിഞ്ഞ ദിവസം 24 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ ഒമ്പത് പേര്‍ക്ക് രോഗം സംശയിക്കുന്നുണ്ട്. 

ഈ മാസം 376 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്.  1228 പേര്‍ക്ക് രോഗം സംശയിക്കുന്നുമുണ്ട്. നാല് മരണവും ഇതുവരെ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത് മലപ്പുറം ജില്ലയിലാണ്-1796 പേര്‍. പാലക്കാട് -1140 പേരും തൃശൂരില്‍ 879 പേരും തിരുവനന്തപുരത്ത് 875 പേരും ഉള്‍പ്പടെ 9803 പേര്‍ ചികിത്സ തേടി.  126 പേര്‍ കിടത്തിച്ചികിത്സയിലാണ്. 

ഈ മാസം 179 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് നാല് മരണവും ഉണ്ടായി.  794 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിച്ചപ്പോൾ 9 പേര്‍ക്ക് എച്ച് 1 എന്‍ 1ഉും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിലും പടര്‍ന്ന് പിടിക്കുന്ന സാഹചര്യം അതീവ ഗൗരവമേറിയതാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കും; യൂറോപ്യൻ യൂണിയൻ

International
  •  9 days ago
No Image

രാജി ഉറപ്പാക്കി അൻവർ; നാളെ സ്പീക്കറെ കാണും

Kerala
  •  9 days ago
No Image

പഞ്ചാബിനെ ശ്രേയസ് അയ്യർ നയിക്കും

Cricket
  •  9 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു

Kerala
  •  9 days ago
No Image

ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ച് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി

National
  •  9 days ago
No Image

സംസ്ഥാനത്തെ മാവേലി സ്‌റ്റോറുകളെല്ലാം കൂടുതല്‍ സൗകര്യമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റും; ജിആര്‍ അനില്‍

Kerala
  •  9 days ago
No Image

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  9 days ago
No Image

ഐ.പി.എൽ മാർച്ച് 21 ന് തുടങ്ങും, മെയ് 25ന് ഫൈനൽ

Cricket
  •  9 days ago
No Image

ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി

Kerala
  •  9 days ago