ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
ദുബൈ: ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ. അവശ്യസഹായങ്ങളടങ്ങിയ കപ്പല്‍ ഈജിപ്തിലെത്തി. സഹായങ്ങള്‍ കരാതിര്‍ത്തി വഴി ഫലസ്തീനിലെത്തിക്കും. അവശ്യസഹായങ്ങള്‍ അടങ്ങിയ അഞ്ചാമത്തെ യുഎഇ കപ്പലാണ് ശനിയാഴ്ച ഈജിപ്തിലെ അല്‍ അരീഷ് തുറമുഖത്തെത്തിയത്. 5112 ടണ്‍ അവശ്യവസ്തുക്കളാണ് കപ്പലിലുള്ളത്. ഗസ്സയില്‍ യുഎഇ പ്രഖ്യാപിച്ച ഓപറേഷന്‍ ഷിവര്‍ലസ് നൈറ്റ് ത്രീയുടെ ഭാഗമാണ് സഹായം.
ഒക്ടോബര്‍ 30ന് ദുബൈ അല്‍ ഹംറിയ തുറമുഖത്തു നിന്നാണ് മരുന്ന്, ചികിത്സാ ഉപകരണങ്ങള്‍, ഭക്ഷണം തുടങ്ങിയ അവശ്യവസ്തുക്കള്‍ അടങ്ങിയ കപ്പല്‍ യാത്ര തിരിച്ചത്. അഞ്ച് ആംബുലന്‍സുകളും കപ്പലിലുണ്ട്. ഇതോടെ, ഇസ്‌റാഈല്‍ ആക്രമണത്തിന് ശേഷം യുഎഇ ഗസ്സയിലെത്തിക്കുന്ന സഹായം 34,000 ടണ്‍ കവിഞ്ഞു.
രണ്ട് ആശുപത്രികള്‍ ഉള്‍പ്പെടെ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ഓപറേഷന്‍ ഷിവര്‍ലസ് നൈറ്റ് ത്രീയുടെ ഭാഗമായി യുഎഇ ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആറു ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന കുടിവെള്ള പദ്ധതിയും ഭക്ഷണ വിതരണവും ഗസ്സയില്‍ യുഎഇയുടേതായുണ്ട്. വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ബേഡ്‌സ് ഓഫ് ഗുഡ്‌നസ് എന്ന പേരില്‍ വടക്കന്‍ ഗസ്സയിലെ വിദൂര പ്രദേശങ്ങളില്‍ ഭക്ഷണം എയര്‍ഡ്രോപ് ചെയ്യുന്നുണ്ട്. 3623 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് ഗസ്സയില്‍ ഇതുവരെ യുഎഇ എയര്‍ഡ്രോപ് ചെയ്തിട്ടുള്ളത്.
The UAE has sent its fifth aid ship to Gaza, carrying 5,112 tonnes of humanitarian aid, including food, shelter, and medical supplies, as part of Operation Chivalrous Knight.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."