അദാനിക്ക് വീണ്ടും തിരിച്ചടി; കരാര്‍ റദ്ദാക്കാന്‍ കെനിയക്കു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍
ഡല്‍ഹി: അദാനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ കൂടുതല്‍ രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്. അദാനിയുമായുള്ള രണ്ട് വന്‍ പദ്ധതികള്‍ കെനിയ റദ്ദാക്കിയതിന് പിന്നാലെയാണ് മറ്റു രാജ്യങ്ങളും ഇതേ നീക്കവുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കെനിയയുടെ നീക്കത്തിന് പിന്നാലെ മറ്റ് രാജ്യങ്ങളുടെ തീരുമാനം അദാനി ഗ്രൂപ്പിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയും രാജ്യത്ത് മൂന്ന് വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കാനുള്ള കരാറുമാണ് കെനിയ റദ്ദാക്കിയത്. പ്രസിഡന്റ് വില്യം റൂട്ടോ ആണ് കെനിയന്‍ പാര്‍ലമെന്റില്‍ ഈക്കാര്യം അറിയിച്ചത്. ഇരുപദ്ധതികളിലും മുപ്പത് വര്‍ഷത്തെ കരാറാണ് അദാനിയുമായി കെനിയ ഒപ്പിട്ടിരുന്നത്. അമേരിക്കയിലെ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. കേസിന് പിന്നാലെ അദാനി ഓഹരിയിലും വലിയ ഇടിവ് സംഭവിച്ചിരുന്നു.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അദാനി പ്രതികരിച്ചിരുന്നു. ന്യൂയോര്‍ക്ക് കോടതിയാണ് ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയത്. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണു കുറ്റം.
കമ്പനി അഴിമതിരഹിത നയമാണ് സ്വീകരിക്കുന്നതെന്ന് യു.എസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലും കോടതി നടപടി സ്വീകരിച്ചിട്ടുണ്ട്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് അദാനി ഗ്രൂപ്പിനെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."