HOME
DETAILS

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

  
Web Desk
December 14, 2024 | 8:11 AM

suchir-balaji-former-open-ai-researcher-found-dead

ന്യൂയോര്‍ക്ക്: പ്രശസ്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓപ്പണ്‍ എ.ഐക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ വംശജനായ സുചിര്‍ ബാലാജിയെ (26)യാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവംബര്‍ 26 ന് മരണം സംഭവിച്ചെങ്കിലും വിവരങ്ങള്‍ ഇപ്പോഴാണ് പുറംലോകമറിയുന്നത്. 

ഓപ്പണ്‍ എ.ഐയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകനായിരുന്നു സുചിര്‍. സുചിര്‍ ബാലാജിയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് സൂചന. നവംബര്‍ 26 നായിരുന്നു ഇത്. മരണത്തില്‍ സംശയിക്കേണ്ടതായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലിസ് അറിയിച്ചു. 

ഓപ്പണ്‍ എ.ഐ ഗുരുതരമായ പകര്‍പ്പവകാശ ലംഘനങ്ങള്‍ നടത്തുന്നതായി കമ്പനിയില്‍നിന്ന് ആഗസ്റ്റില്‍ രാജിവെച്ചതിനുപിന്നാലെ ബാലാജി ആരോപിച്ചിരുന്നു. ചാറ്റ് ജിപിടി അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഇന്റര്‍നെറ്റിനെ ദോഷകരമായി ബാധിക്കുകയാണെന്നും സുചിര്‍ വിമര്‍ശിച്ചിരുന്നു. 

ബാലാജിയുടെ ആരോപണങ്ങള്‍ക്കുപിന്നാലെ നിരവധി രചയിതാക്കളും പ്രോഗ്രാമര്‍മാരും പത്രപ്രവര്‍ത്തകരും ഓപ്പണ്‍ എ.ഐക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിന് കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്വന്റി 20യുടെ എന്‍.ഡി.എ പ്രവേശനം;  ഒരു വിഭാഗം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്

Kerala
  •  6 minutes ago
No Image

ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ

Saudi-arabia
  •  8 minutes ago
No Image

പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ടു; കളക്ടര്‍ക്കുള്‍പ്പെടെ പരുക്ക്

Kerala
  •  21 minutes ago
No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  2 hours ago
No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  2 hours ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  3 hours ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  3 hours ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  3 hours ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  4 hours ago