HOME
DETAILS

UAE- India: യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 40 ലക്ഷം കവിഞ്ഞു; നാട്ടിലെ ആയിരത്തില്‍ 30 പേര്‍ യു.എ.ഇ പ്രവാസികള്‍

  
Web Desk
December 15 2024 | 03:12 AM

Indian population in UAE reaches nearly 4 million

അബൂദബി: ഇന്ത്യ കഴിഞ്ഞാല്‍ കൂടുതല്‍ ഇന്ത്യക്കാരുള്ള രാജ്യമാണ് ഗള്‍ഫ് രാഷ്ട്രമായ യു.എ.ഇ എന്ന യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്. ഏറ്റവും പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ ആയിരത്തില്‍ 30 പേര്‍ യു.എ.ഇയില്‍ പ്രവാസികളായി കഴിയുകയാണ്. അതായത്, യു.എ.ഇയിലെ മൊത്തം ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. യു.എ.ഇയിലെയും ഏറ്റവും വലിയ കുടിയേറ്റസമൂഹം ഇന്ത്യക്കാരാണ്.

ദുബൈയിലേക്കുള്ള ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ ആണ് ഈ കണക്ക് പുറത്തുവിട്ടത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (Indian Institute of Chartered Accountants of India’s Dubai Chapter) ദുബൈ ചാപ്റ്റര്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കവെ, എമിറേറ്റിനെ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമാക്കി മാറ്റാനുള്ള സുപ്രധാന ദൗത്യമാണ് ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

2024-12-1508:12:21.suprabhaatham-news.png
 
Satish Kumar Sivan, Counsel General of India to Dubai & Northern Emirates

നിര്‍മ്മാണം, റീട്ടെയില്‍, ആരോഗ്യ സംരക്ഷണം, സാമ്പത്തിക മേഖലകള്‍ എന്നിവയിലുടനീളം ഇന്ത്യന്‍ പ്രവാസികളുടെ സ്വാധീനം വലുതാണെന്നും അവര്‍ ഇന്ന് യു.എ.ഇ സമ്പദ്‌വ്യവസ്ഥയ്ക്ക് നിര്‍ണായകമാണ്. ഇന്ത്യന്‍ പ്രവാസികളുടെ പ്രൊഫഷണല്‍ സംഭാവനകള്‍ക്കപ്പുറം ഇന്ത്യന്‍ സമൂഹം നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു സാംസ്‌കാരിക പാലമായി വര്‍ത്തിക്കുകയാണ്. ഇത് ഈ രാജ്യങ്ങള്‍ക്കിടയിലെ ചരിത്രപരമായ ബന്ധം ദൃഢപ്പെടുത്തുന്നു. 2012ല്‍ 2.2 ദശലക്ഷത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 3.9 ദശലക്ഷമായി വളര്‍ന്ന സമൂഹത്തിന്റെ സംഭാവന ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള അടുത്ത തന്ത്രപരമായ പങ്കാളിത്തം അതിവേഗം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന ഘടകമാണ്- ശിവന്‍ പറഞ്ഞു.

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എമിറേറ്റുകളിലെ ഇന്ത്യന്‍ ജനസംഖ്യയെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. യു.എ.ഇയിലെ മൊത്തം പ്രവാസി ജനസംഖ്യയുടെ 37.96 ശതമാനവുമായി താരതമ്യംചെയ്താലും ഇന്ത്യന്‍ സമൂഹമാണ് വലിയ വിഭാഗം. യു.എ.ഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമുള്ളത് പാകിസ്താനില്‍നിന്നാണ്. 29 ലക്ഷം പാകിസ്താനികള്‍ മാത്രമാണ് യു.എ.ഇയിലുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 130,000 ത്തിലധികം ഇന്ത്യക്കാര്‍ യു.എ.ഇയിലേക്ക് കുടിയേറി. ഇന്ത്യക്കാര്‍ വിദേശത്തേക്ക് പോകാന്‍ തീരുമാനിക്കുമ്പോള്‍ അവരുടെ ആദ്യത്തെ ഒപ്ഷന്‍ യു.എ.ഇയായി മാറുകയാണ്. മേഖലയ്ക്കുള്ളിലെ തൊഴിലവസരങ്ങള്‍ തേടിയുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളുടെ തുടര്‍ച്ചയായ ഒഴുക്കാണ് ജനസംഖ്യ കൂടാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Hilight: According to the latest figures, 30 out of every 1,000 Indians live in the UAE as expatriates. This means that the total number of Indian expatriates in the UAE has crossed 4 million.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗണിത ബിരുദ വിദ്യാർഥികൾ പുരാതന ഭാരതീയ ഗണിതം പഠിക്കണമെന്ന് യു.ജി.സി

Kerala
  •  10 days ago
No Image

പൂനെയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗിയായ ഭര്‍ത്താവും ദാതാവായ ഭാര്യയും മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

National
  •  10 days ago
No Image

ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ ഹബ്ബായി കേരളം; എട്ടു മാസം കൊണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 129.68 കിലോഗ്രാം

Kerala
  •  10 days ago
No Image

റബീഉൽ അവ്വൽ മാസപ്പിറവി അറിയിക്കുക

Kerala
  •  10 days ago
No Image

ഹരിതകർമ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വിനോദസഞ്ചാര കേന്ദ്രത്തിൽ തള്ളി; കോഴിക്കോട്ടെയും ഈരാറ്റുപേട്ടയിലെയും മാലിന്യം തള്ളിയത് മലപ്പുറം മിനി ഊട്ടിയിൽ

Kerala
  •  10 days ago
No Image

എം.എൽ.എ സ്ഥാനം രാജിവയ്ക്കണോ? കോൺഗ്രസിൽ ഭിന്നത; മുതിർന്ന നേതാക്കൾ അമർഷത്തിൽ

Kerala
  •  10 days ago
No Image

ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട ഭൂമി രജിസ്ട്രേഷനൊപ്പം പോക്കുവരവും നടത്താം; പദ്ധതി അടുത്തമാസം മുതൽ 

Kerala
  •  10 days ago
No Image

കുടുംബകോടതി ജഡ്ജിക്കെതിരായ ലൈംഗികാതിക്രമണ പരാതി; കേസ് 26ന് പരിഗണിക്കും

Kerala
  •  10 days ago
No Image

ഡൽഹിയിലെ മുസ്‍ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന്; സോണിയാ ഗാന്ധിയും അഖിലേഷ് യാദവും അടക്കമുള്ള നേതാക്കൾ ചടങ്ങിനെത്തും

National
  •  10 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് ഉടൻ എത്തില്ല; നേതാക്കളുമായി അടൂരിൽ കൂടിക്കാഴ്ച

Kerala
  •  10 days ago