
പൂനെയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗിയായ ഭര്‍ത്താവും ദാതാവായ ഭാര്യയും മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

പുനെ: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം ഭാര്യയും ഭര്‍ത്താവും മരിച്ചു. പുണെയിലെ ഹദപ്‌സര്‍ സ്വദേശികളായ ബാപ്പു കോംകര്‍ (49), ഭാര്യ കാമിനി എന്നിവരാണ് മരിച്ചത്. ഓഗസ്റ്റ് 17 ന് ബാപ്പു കോംകര്‍ മരിക്കുകയും നാല് ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 21ന് ഭാര്യയും മരിക്കുകയായിരുന്നു. കരള്‍ രോഗിയായിരുന്ന ബാപ്പുവിന് കരള്‍ ദാനം ചെയ്തത് ഭാര്യയായിരുന്നു.
സംഭവത്തില്‍ ശസ്ത്രക്രിയ നടന്ന ആശുപത്രിക്കെതിരെ കുടുംബാംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ഓഗസ്റ്റ് 15 ന് ഡെക്കാനിലെ സഹ്യാദ്രി ആശുപത്രിയിലായിരുന്നു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. രണ്ട് പേരും മരിക്കാനിടയായ സാഹചര്യം ആശുപത്രി വ്യക്തമാക്കണമെന്നാണ് ബാപ്പുവിന്റെയും കാമിനിയുടെയും ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
ശസ്ത്രക്രിയക്കായി 12 ലക്ഷം രൂപയോളം കുടുംബം വായ്പയെടുത്തിരുന്നു. ബാപ്പു ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്, കാമിനി വീട്ടമ്മയുമായിരുന്നു. ദമ്പതികള്‍ക്ക് 20 വയസ്സുള്ള ഒരു മകനും ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുമുണ്ട്.
സ്‌പെഷ്യാലിറ്റി ആശുപത്രിയായതിനാലാണ് സഹ്യാദ്രി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതെന്നാണ് കാമിനിയുടെ സഹോദരന്‍ ബല്‍രാജ് വഡേക്കര്‍ പറയുന്നത്. രോഗി മരിച്ചാലും ദാതാവ് എങ്ങനെ മരിക്കുമെന്നാണ് കുടുംബം ഉയര്‍ത്തുന്ന ചോദ്യം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ് കുടുംബം.
അതേസമയം ചികിത്സാ പിഴവ് ആരോപണം സഹ്യാദ്രി ആശുപത്രി നിഷേധിച്ചിരിക്കുകയാണ്. കരള്‍ മാറ്റിവയ്ക്കല്‍ ഏറ്റവും സങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ ഒന്നാണെന്നും ബാപ്പു കരള്‍ രോഗത്തിന്റെ ഏറ്റവും അവസാന ഘട്ടത്തിലായിരുന്നുവെന്നുമാണ് അവര്‍ വിശദീകരിച്ചത്.
ശസ്ത്രക്രിയയിലെ അപകട സാധ്യതയെ കുറിച്ച് കുടുംബത്തിന് കൗണ്‍സിലിങ് നല്‍കിയിരുന്നു. കരള്‍ മാറ്റിവച്ച ശേഷം ബാപ്പുവിന് ഹൃദയാഘാതമുണ്ടായെന്നും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അദ്ദേഹം മരിച്ചുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കാമിനി സുഖം പ്രാപിക്കുന്നതിനിടെ ഹൈപ്പോടെന്‍സിവ് ഷോക്ക് ഉണ്ടാവുകയും ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാവുകയുമാണെന്നാണ് ആശുപത്രി പറയുന്നത്.
A heartbreaking incident unfolded in Hadapsar, Pune, where a couple died following a livert ransplant surgery. Bappu Komkar (49), who was suffering from liver disease, underwent at ransplant on August 15 at Sahyadri Hospital, Deccan, with his wife Kamini as the liver donor. Bappu died on August 17, and Kamini passed away four days later, on August 21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ
National
• 8 hours ago
സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം
Kerala
• 8 hours ago
കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക് പരുക്ക്
Kerala
• 9 hours ago
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ
Kerala
• 9 hours ago
ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു
Cricket
• 9 hours ago
ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ
National
• 9 hours ago
നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത
uae
• 10 hours ago
ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം
International
• 10 hours ago
യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം
National
• 10 hours ago
ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു
National
• 11 hours ago
ജോലിചെയ്യുന്ന വീട്ടിലെ പാത്രങ്ങൾ മൂത്രം കൊണ്ട് കഴുകിയ ജോലിക്കാരി ഒളിക്യാമറയിൽ കുടുങ്ങി; ഞെട്ടൽ മാറാതെ വീട്ടുകാർ
National
• 11 hours ago
വാടകയ്ക്ക് വീട് എടുക്കും; ഉടമ അറിയാതെ പണയത്തിന് നല്കി പണം തട്ടും: കോഴിക്കോട് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 12 hours ago
ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ നദിയിലെറിഞ്ഞു; ഭർത്താവ് പൊലിസ് പിടിയിൽ
National
• 12 hours ago
പുണ്യ റബീഉല്‍ അവ്വലിന് വരവേല്‍പ്പ്; സമസ്തയുടെ ശതാബ്ദി മഹാസമ്മേളനത്തിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ മീലാദ് വിളംബര റാലി
organization
• 12 hours ago
യുഎഇയുടെ വഴിയേ ഒമാനും; നിക്ഷേപകരെ ആകർഷിക്കാൻ ഗോൾഡൻ വിസയും മറ്റു വമ്പൻ പദ്ധതികളും അവതരിപ്പിക്കുന്നു
oman
• 13 hours ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി, ജാഗ്രതാ നിര്‍ദേശം
Kerala
• 13 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിയായ 25 വയസ്സുകാരന്
Kerala
• 14 hours ago
വേനൽക്കാലം അവസാന ഘട്ടത്തിൽ; അറേബ്യൻ ഉപദ്വീപിൽ സുഹൈൽ നക്ഷത്രം ഉദിച്ചു; ഗൾഫ് രാജ്യങ്ങളെ കാത്തിരിക്കുന്നത് തണുത്ത ദിനങ്ങൾ
Saudi-arabia
• 14 hours ago
നബിദിനം സെപ്തംബർ 5 വെള്ളിയാഴ്ച്ച
latest
• 13 hours ago
പെരിയ ഇരട്ട കൊലക്കേസ്: പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• 13 hours ago
വെറും 20 റിയാൽ കൊണ്ട് മസ്കത്തിൽ നിന്ന് ഇന്ത്യയിലെത്താം; പ്രവാസികൾക്ക് വമ്പൻ ഓഫറുമായി സലാം എയർ
oman
• 13 hours ago