HOME
DETAILS

ഗണിത ബിരുദ വിദ്യാർഥികൾ പുരാതന ഭാരതീയ ഗണിതം പഠിക്കണമെന്ന് യു.ജി.സി

  
August 24 2025 | 03:08 AM

UGC wants math degree students to study ancient Indian mathematics

ന്യൂഡൽഹി: പുരാതന കാലഘട്ടത്തിൽ നിലനിന്നിരുന്ന സമയം കണ്ടെത്തുന്ന രീതികൾ ഗണിത ബിരുദ വിദ്യാർഥികൾക്കായുള്ള പാഠ്യപദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടുത്തി യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി). സൂത്ര അധിഷ്ഠിത ഗണിതം, ബീജഗണിതം, കാല ഗണന (സമയം കണക്കുകൂട്ടൽ), ശൂൽവ സൂത്രങ്ങളിൽനിന്നുള്ള ജ്യാമിതി പഠനങ്ങൾ തുടങ്ങിയവയാണ് ഗണിത ബിരുദ വിദ്യാർഥികൾക്കായുള്ള പാഠ്യപദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടുത്താൻ യു.ജി.സി നിർദേശിച്ചിരിക്കുന്നത്. പുതിയ നീക്കത്തിനെതിരെ ഗണിതശാസ്ത്ര വിദഗ്ധർ വിമർശനവുമായി രംഗത്തെത്തി. 

പുതിയ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കി കോഴ്‌സ് രൂപകൽപനയിലും സിലബസ് വികസനത്തിലും വഴക്കവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതൃകാ പാഠ്യപദ്ധതിയാകും ഇതെന്ന് യു.ജി.സി സെക്രട്ടറി മനീഷ് ജോഷി അവകാശപ്പെട്ടു. ഇതു വിവിധ പുരാതന ഇന്ത്യൻ ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
ബിരുദ പ്രോഗ്രാമുകൾക്കു കീഴിൽ അധിക കോഴ്സായി സൂത്ര അധിഷ്ഠിത ബീജഗണിതം, ഗണിതശാസ്ത്ര സൂത്രവാക്യങ്ങൾ ഉപയോഗിക്കുന്ന പുരാതന ഇന്ത്യൻ രീതി എന്നിവ പഠിപ്പിക്കാനാണ് നിർദേശിക്കുന്നത്.

പുരാതന ഇന്ത്യൻ പണ്ഡിതന്മാർ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഭൂമിയുടെ ചലനം എന്നിവ ഉപയോഗിച്ച് സമയം കണക്കാക്കുന്ന കാലഗണന (പരമ്പരാഗത ഇന്ത്യൻ സമയസൂചന) എന്ന കോഴ്സും യു.ജി.സി നിർദ്ദേശിച്ചിട്ടുണ്ട്.യുഗങ്ങൾ, കൽപങ്ങൾ മുതൽ ബ്രഹ്‌മവർഷം വരെയുള്ള ഹിന്ദുവിശ്വാസത്തിന്റെ ഭാഗമായുള്ള സമയ ഘടനയും കരടിൽ വിശദീകരിക്കുന്നു. വിഷ്ണു വർഷം, ശിവ വർഷം തുടങ്ങിയ ഹിന്ദുവിശ്വാസ സമയ ചക്രങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. ഹിന്ദുവിശ്വാസ പ്രകാരമുള്ള ആചാരങ്ങളിലും ഉത്സവങ്ങളിലും ഉപയോഗിക്കുന്ന ശുഭ മുഹൂർത്തങ്ങളെ എങ്ങനെ നിർണയിക്കുന്നു എന്നതിനെക്കുറിച്ച് പഠിപ്പിക്കണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിൽ ആവശ്യപ്പെടുന്നു. ജ്യോതിശാസ്ത്രം, പുരാണങ്ങൾ, സംസ്‌കാരം എന്നിവ ഗണിത കോഴ്സുമായി സംയോജിപ്പിക്കുന്നതാണ് പുതിയ ചട്ടക്കൂട് നിർദേശം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നത് 16 വർഷം, കുറ്റവിമുക്തനായി വിധി വന്നത് മരിച്ച് 4 വ‍ർഷത്തിന് ശേഷം; ഖബറിനരികെ എത്തി വിധി വായിച്ച് ബന്ധുക്കൾ

National
  •  2 days ago
No Image

ഫൈനലിൽ തകർത്തടിച്ചു; ക്യാപ്റ്റനായി മറ്റൊരു ടീമിനൊപ്പം കിരീടമുയർത്തി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  2 days ago
No Image

സഫർ മാസത്തിൽ രണ്ട് വിശുദ്ധ ഗേഹങ്ങളിലെയും മൊത്തം സന്ദർശകരുടെ എണ്ണം 5 കോടി കവിഞ്ഞു

Saudi-arabia
  •  2 days ago
No Image

ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡായ ബാറ്റർ അവനാണ്: റെയ്‌ന

Cricket
  •  2 days ago
No Image

ഗസ്സയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേയും കനത്ത ആക്രമണം; ജീവനെടുത്ത് പട്ടിണിയും

International
  •  2 days ago
No Image

ഒറ്റക്ക് ടീമിനെ വിജയിപ്പിക്കാൻ ഞാൻ മെസിയല്ല: തുറന്ന് പറഞ്ഞ് ബാലൺ ഡി ഓർ ജേതാവ്

Football
  •  2 days ago
No Image

അഫ്ഗാനിസ്താനിലെ ഭൂകമ്പം: നൂറുകണക്കിനാളുകള്‍ മരിച്ചതായി സൂചന, മരണം 500 ആയെന്ന് പ്രാദേശിക മാധ്യമങ്ങള്‍

International
  •  2 days ago
No Image

2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയ്ക്കുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

വരാനിരിക്കുന്ന വർഷങ്ങളിൽ അവൻ ഇന്ത്യൻ ടീമിൽ വലിയ സ്വാധീനമുണ്ടാക്കും: ചെന്നൈ താരത്തെക്കുറിച്ച് ഇർഫാൻ പത്താൻ

Cricket
  •  2 days ago
No Image

UAE Weather Updates | യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും; അബൂദബിയിലും അൽ ഐനിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ

uae
  •  2 days ago