HOME
DETAILS

കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ സിൽവർ ജൂബിലി സമാപിച്ചു

  
Web Desk
December 23 2024 | 04:12 AM

kuttikatoor-jamia-yamania-silverjubilee-latestupdation
കുറ്റിക്കാട്ടൂർ: ഇസ്‌ലാമിന്റെ കൃത്യമായ പ്രതിച്ഛായ നിലനിർത്തുന്നതിൽ ജാമിഅ യമാനിയ്യ പോലെയുള്ള സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ അറബിക് കോളജ് സിൽവർ ജൂബിലി സമാപന സമ്മേളനം, ശംസുൽ ഉലമ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ഡിത സൂര്യൻ ഇ.കെയുടെ പേരിൽ പടുത്തുയർത്തിയ സ്ഥാപനം, 25 വർഷങ്ങൾക്കകം വാർത്തെടുത്തത് നൂറുകണക്കിന് പണ്ഡിതരെയാണ്. നാടിന്റെ നാനായിടങ്ങളിലും ആ പണ്ഡിത സമൂഹം വിളംബരം ചെയ്യുന്നത് സത്യവിശ്വാസത്തിന്റെ ദർശനങ്ങളാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ചടങ്ങിൽ സമസ്ത  ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ  അധ്യക്ഷനായി. സമസ്ത പ്രസിഡന്റും യമാനിയ്യ പ്രിൻസിപ്പലുമായ സയ്യിദ് മുഹമ്മദ്‌ ജിഫ് രി മുത്തുക്കോയ തങ്ങൾ 354 യമാനി പണ്ഡിതർക്കുള്ള സനദ് ദാനം നിർവഹിച്ചു.
ഡോ. ബഹാഉദ്ദീൻ മുഹമ്മദ്‌ നദ്‌വി, എം.പി മുസ്തഫൽ ഫൈസി, യു. ഷാഫി ഹാജി, എം.സി മായിൻ ഹാജി, ജാമിഅ യമാനിയ്യ ജനറൽ സെക്രട്ടറി ആർ.വി കുട്ടിഹസൻ ദാരിമി, കെ. മരക്കാർ ഹാജി, കെ. മൂസ മൗലവി, കെ.പി കോയ ഹാജി, അബ്ദുല്ല ബാഖവി, അഹമദ് ദേവർ കോവിൽ എം.എൽ.എ, ബി.എസ്‌.കെ തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ, മുഈനുദ്ദീൻ ജിഫ് രി തങ്ങൾ, ഒളവണ്ണ അബൂബക്കർ ദാരിമി, അസൈനാർ ഫൈസി, ഹുസൈൻകുട്ടി മൗലവി, കെ.പി മുഹമ്മദ്‌കുട്ടി, അബൂബക്കർ ഫൈസി മലയമ്മ സംസാരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിസന്ധികള്‍ക്കിടയിലും കുലുങ്ങാതെ ഡിപി വേള്‍ഡ്

uae
  •  6 days ago
No Image

യുഎഇയില്‍ റമദാന്‍ പ്രമാണിച്ച് 70% വരെ കിഴിവ്, പൊടിപൊടിക്കാന്‍ തയ്യാറായി കച്ചവട സ്ഥാപനങ്ങളും

uae
  •  6 days ago
No Image

ഇംഗ്ലീഷ് ഇതിഹാസത്തെ വീഴ്ത്തി ഒന്നാമൻ; ഇന്ത്യക്കെതിരെ വരവറിയിക്കുറിച്ച് 21കാരൻ

Cricket
  •  6 days ago
No Image

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം 

Kerala
  •  6 days ago
No Image

കൊച്ചിയിലെ റസ്റ്റോറന്റില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

Kerala
  •  6 days ago
No Image

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Kerala
  •  6 days ago
No Image

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പേ ഞെട്ടി ഓസ്‌ട്രേലിയ; വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർതാരം

Football
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് അധികസഹായം; 103 കോടി രൂപ കൂടി അനുവദിച്ചു

Kerala
  •  6 days ago
No Image

പാര്‍ക്ക് ചെയ്ത വിമാനത്തിന്റെ ചിറകിലേക്ക് ഇടിച്ചുകയറി മറ്റൊരു വിമാനം; സംഭവം സിയാറ്റിന്‍-ടക്കോമ വിമാനത്താവളത്തില്‍

International
  •  6 days ago
No Image

'ഞങ്ങള്‍ക്കിവിടം വിട്ടു പോകാന്‍ മനസ്സില്ല, ഇസ്‌റാഈലികളെ അമേരിക്കയിലേക്ക് പുറംതള്ളുക' ട്രംപിന് ഫലസ്തീനികളുടെ ബിഗ് നോ; കോണ്‍ക്രീറ്റ് കൂനകളില്‍ സ്വര്‍ഗം തീര്‍ക്കുന്ന ഗസ്സ

International
  •  6 days ago