HOME
DETAILS

അഫ്ഗാനിലെ രണ്ടാമൻ; ഇരട്ട സെഞ്ച്വറിയിൽ തിളങ്ങി റഹ്മത്ത് ഷാ

  
Web Desk
December 29, 2024 | 4:44 AM

Rahmath Shah Score Double Century Against Zimbabwe

ക്വീൻസ് സ്പോർട്സ് ക്ലബ്: സിംബാബ്‌വെക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഡബിൾ സെഞ്ച്വറിയുമായി അഫ്ഗാനിസ്ഥാൻ താരം റഹ്മത്ത് ഷാ. ഒന്നാം ഇന്നിഗ്‌സിൽ 418 പന്തിൽ പുറത്താവാതെ 218 റൺസാണ് റഹ്മത്ത് ഷാ നേടിയത്. 23 ഫോറുകളും മൂന്നു സിക്സുകളുമാണ് താരം നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന് ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് റഹ്മത്ത് ഷാ. അസ്മത്തുള്ള ഷാഹിദി മാത്രമാണ് ഇതിനു മുമ്പ് ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടിയിരുന്നത്. 2021ൽ സിംബാബ്‌വെക്കെതിരെയാണ് താരം ഡബിൾ സെഞ്ച്വറി നേടിയത്. 

റഹ്മത്ത് ഷാക്ക് പുറമെ അസ്മത്തുള്ള സെഞ്ച്വറി നേടിയും തിളങ്ങി. 276 പന്തിൽ പുറത്താവാതെ 141 റൺസാണ് അസ്മത്തുള്ള നേടിയത്. 13 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ അഫ്ഗാൻ 425 റൺസിന്‌ രണ്ട് വിക്കറ്റുകൾ എന്ന നിലയിലാണ് ഉള്ളത്. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 586 റൺസാണ് നേടിയത്. സിംബാബ്‌വെക്കായി മൂന്ന് താരങ്ങൾ സെഞ്ച്വറി നേടി. സീൻ വില്യംസ്, ക്രെയ്ഗ് എർവിൻ, ബ്രെയാൻ ബെന്നറ്റ് എന്നിവരാണ് സെഞ്ച്വറി നേടിയത്. 174 പന്തിൽ 154 റൺസാണ് സീൻ വില്യംസ് നേടിയത്. പത്തു ഫോറുകളും മൂന്നു സിക്സുകളുമാണ് താരം നേടിയത്. ബ്രെയാൻ ബെന്നറ്റ് 124 പന്തിൽ പുറത്താവാതെ 110 റൺസും നേടി. അഞ്ചു ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 

ക്രെയ്ഗ് എർവിൻ 176 പന്തിൽ 104 റൺസും നേടി. പത്തു ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ബെൻ കുറാൻ അർദ്ധ സെഞ്ചുറിയും നേടി. 74 പന്തിൽ 68 റൺസാണ് താരം നേടിയത്. 11 ഫോറുകളാണ് താരം അടിച്ചെടുത്തത്. തകുദ്സ്വനാഷെ കൈതാനോ 115 പന്തിൽ 46 റൺസ് നേടി. 

അഫ്ഗാൻ ബൗളിങ്ങിൽ അല്ലാഹു ഗസൻഫർ മൂന്നു വിക്കറ്റും സാഹിർ ഖാൻ, സിയാ ഉർ റഹ്മാൻ, നവീദ് സദ്രാൻ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി തിളങ്ങി. അസ്മത്തുള്ള ഒമാർസായി ഒരു വിക്കറ്റും വീഴ്ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago