HOME
DETAILS

കോഴിക്കോട് ട്രേഡ് സെന്ററിലെ ന്യൂ ഇയര്‍ ആഘോഷത്തിന് അനുമതിയില്ല; കോര്‍പറേഷന്‍ സ്റ്റോപ് മെമ്മോ നല്‍കി

  
Abishek
December 31 2024 | 08:12 AM

Kozhikode Corporation Denies Permission for New Year Celebrations at Trade Centre

കോഴിക്കോട്: കോഴിക്കോട് ട്രേഡ് സെന്ററിലെ ന്യൂ ഇയര്‍ ആഘോഷത്തിന് അനുമതിയില്ലെന്ന് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. തണ്ണീര്‍ത്തടം നികത്തലുമായി ബന്ധപ്പെട്ട പരാതികള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും, ട്രേഡ് സെന്റര്‍ കെട്ടിടം അനധികൃത നിര്‍മ്മാണം എന്നാണ് കോര്‍പറേഷന്റെ വിലയിരുത്തല്‍ എന്ന സാഹചര്യത്തിലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. 

പരിപാടിക്ക് അനുമതി നിഷേധിച്ച വിവരം പൊലിസിനെ അറിയിച്ചിട്ടുണ്ട്. പരിപാടി നടത്താനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ട്രേഡ് സെന്ററിന് കഴിഞ്ഞില്ലെന്നാണ് സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നത്. പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് മേയര്‍ അറിയിച്ചു. 

അവിയല്‍ ബാന്‍ഡിന്റെ ഉള്‍പ്പെടെ സംഗീത പരിപാടിയാണ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ട്രേഡ് സെന്ററില്‍ നടത്താനിരുന്നത്. ആയിരക്കണക്കിന് പേര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ്. പരിപാടി നടത്തുന്നതിന് പിപിആര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് മതിയായ രേഖകളില്ല എന്നാണ് സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നത്. അതേസമയം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

The Kozhikode Corporation has denied permission for New Year celebrations at the Trade Centre, citing concerns over public safety and order, and has issued a stop memo to prevent any events.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  2 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  2 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  2 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  2 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  2 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  2 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  2 days ago