HOME
DETAILS

'ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത്'; മണിപ്പൂര്‍ ജനതയോട് മാപ്പുചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്

  
December 31, 2024 | 10:19 AM

Im Sorry Feel Regret Chief Minister Biren Singh On Manipur Violence

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്.  നിരവധിപേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീടുവിട്ടിറങ്ങി. എനിക്ക് പശ്ചാത്താപമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

''കഴിഞ്ഞ മെയ് മൂന്നു മുതല്‍ ഇന്നുവരെ സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മാപ്പു ചോദിക്കുന്നു. നിരവധി പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. നിരവധി പേര്‍ക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഖേദം പ്രകടിപ്പിക്കുന്നു. ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ മൂന്ന് നാല് മാസമായി സംസ്ഥാനം സമാധാനത്തിലൂടെ കടന്നുപോകുന്നത് പ്രതീക്ഷ നല്‍കുന്നു. 2025ഓടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് വിശ്വാസമുണ്ട്.''- അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും അഭ്യര്‍ഥിക്കുകയാണ്, സംഭവിച്ചതെല്ലാം സംഭവിച്ചു. നിങ്ങള്‍ കഴിഞ്ഞ തെറ്റുകള്‍ ക്ഷമിക്കുകയും മറക്കുകയും വേണം, സമാധാനവും സമൃദ്ധവുമായ മണിപ്പൂരിനായി ഒരു പുതിയ ജീവിതം ആരംഭിക്കണം. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒത്തൊരുമയോടെ കഴിയണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കഴിഞ്ഞ മെയ് മാസം മുതലാണ് മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായത്. 180 ലധികം പേരാണ് ഇതുവരെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. മെയ്‌തെയ് വിഭാഗത്തിന് പട്ടികജാതി വര്‍ഗ പദവി നല്‍കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവാണ് സംഘര്‍ഷത്തിന് കാരണമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുമതല ഏല്‍പ്പിച്ചവര്‍ നീതി പുലര്‍ത്തിയില്ല; അയ്യപ്പന്റെ ഒരു തരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  3 days ago
No Image

കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ വീണ്ടും ദുരന്തം; മലയാളി മരിച്ചു

obituary
  •  3 days ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; നാലുപേരെ കൊലപ്പെടുത്തി

International
  •  3 days ago
No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  3 days ago
No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  3 days ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  3 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  3 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  3 days ago