HOME
DETAILS

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; തോംസണ്‍ ജോസ് തിരുവന്തപുരം കമ്മീഷണര്‍; കെ സേതുരാമന്‍ അക്കാദമി ഡയറക്ടര്‍

  
Web Desk
December 31, 2024 | 4:44 PM

major reshuffle in kerala police

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റം നല്‍കിയുമാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. തോംസണ്‍ ജോസ് തിരുവനന്തപുരം കമ്മീഷണറാകും. ഹരിശങ്കര്‍ തൃശൂര്‍ റേഞ്ച് ഡിഐജിയാകും. യതീഷ് ചന്ദ്ര കണ്ണൂര്‍ റേഞ്ച് ഡിഐജിയാകും. തിരുവനന്തപുരം കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജി ചുമതലയും അദ്ദേഹത്തിനാണ്.

ഉത്തരമേഖലാ ഐജിയായിരുന്ന കെ സേതുരാമന്‍ ഐപിഎസിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. പകരം രാജ് പാല്‍ മീണ ഐപിഎസ് ആണ് ഉത്തരമേഖല ഐജി. ജെ ജയനാഥ് ഐപിഎസിന് മനുഷ്യാവകാശ കമ്മീഷന്‍ ഐജിയായി നിയമിച്ചു. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസിനെ ഗതാഗത സുരക്ഷാ ഐജിയായി ചുമതല നൽകി.

സതീഷ് ബിനോ ഐപിഎസ് ആണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. കെ കാര്‍ത്തിക് ഐപിഎസിന് വിജിലന്‍സ് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചു. വിജിലന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഐജി ചുമതലയും ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്. നാരായണന്‍ ടി. ഐപിഎസിന് ഡിഐജിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും സ്ഥാനക്കയറ്റം നല്‍കി. ജനുവരി ഒന്ന് മുതല്ലാണ് ഈ ഉത്തരവ് നിലവില്‍ വരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  4 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  4 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  4 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  4 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  4 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  4 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  4 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  4 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  4 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  4 days ago