HOME
DETAILS

ഡോ.ആര്‍ ചിദംബരം-ഇന്ത്യയുടെ ആണവക്കുതിപ്പിന്റെ ശില്‍പി

  
Farzana
January 05 2025 | 03:01 AM

Dr Rajagopal Chidambaram Key Figure Behind Indias Nuclear Success Passes Away

ന്യൂഡല്‍ഹി: ഇന്ത്യ നേടിയ ആണവക്കരുത്തിന് പിന്നിലെ നിഷേധിക്കാനാകാത്ത സാന്നിധ്യമായിരുന്നു ഇന്നലെ അന്തരിച്ച ഡോ. രാജഗോപാല ചിദംബരം. 1974ലെ ഒന്നാം പൊഖ്‌റാന്‍, 1998ലെ രണ്ടാം പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ ബുദ്ധി കേന്ദ്രമായിരുന്ന ചിദംബരം ആണവോര്‍ജ ശേഷിയില്‍ ഇന്ത്യയെ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. ആണവോര്‍ജ രംഗത്ത് മാത്രമല്ല, പ്രതിരോധ മേഖലയില്‍ തന്ത്രപ്രധാനമായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിലും ചിദംബരത്തിന്റെ കരങ്ങളുണ്ടായിരുന്നു.

17 വര്‍ഷക്കാലത്തോളം ഇന്ത്യയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവിന്റെ പദവിയില്‍ ഡോ.ചിദംബരം തുടര്‍ന്നത് അദ്ദേഹത്തിലെ ആത്മാര്‍ഥതയും ഗവേഷണ മികവും സ്ഥിരോത്സാഹവും കാരണമാണ്. ഭാഭാ അറ്റോണിക് റിസേര്‍ച്ച് സെന്റര്‍ ഡയരക്ടര്‍, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങി ആറു പതിറ്റാണ്ടോളം നീണ്ട തന്റെ സേവനകാലത്തിനിടെ ചിദംബരം വഹിച്ചത് എണ്ണമറ്റ പദവികളാണ്.
രാജ്യത്തെ ആദ്യത്തെ ആണവപരീക്ഷണത്തിന് പിന്നിലെ നിര്‍ണായക പങ്ക് ചിദംബരത്തിനായിരുന്നു. 1974ലെ പൊഖ്‌റാന്‍ 1 ആണവ പരീക്ഷണം സമാധനപരമായ ആണവ സ്‌ഫോടനമെന്ന് വിശേഷിപ്പിച്ചത് ചിദംബരമാണ്. ആണവ പരീക്ഷണത്തിന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ അമേരിക്കയിലേക്ക് അദ്ദേഹത്തിന് വിസ നിഷേധിക്കപ്പെട്ടു. എന്നാല്‍ പിന്നീട് അമേരിക്ക ഈ നടപടി തിരുത്താന്‍ തയാറായി. ശാസ്ത്ര ഗവേഷണ മേഖലയില്‍ തദ്ദേശീയമായ കണ്ടുപിടിത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാന്‍ വിദിച്ച ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്ത ചിദംബരം രാജ്യത്തിനുള്ളില്‍ ഗവേഷണത്തിലൂടെ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ആസൂത്രകനായി.

ഭൗതിക ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് ആണവോര്‍ജ ഗവേഷണത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചു. ക്രിസ്റ്റലോഗ്രാഫി, മെറ്റീരിയല്‍ സയന്‍സ് എന്നീ മേഖലകളില്‍ അദ്ദേഹം നടത്തിയ ഗവേഷണം ഇന്ത്യയുടെ ശ്രദ്ധേയമായ ശാസ്ത്രനേട്ടങ്ങളായി മാറി. ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം കൈവരിച്ച പല നേട്ടങ്ങളുടെയും പിന്നില്‍ ചിദംബരത്തിന്റെ ബുദ്ധിയും ഗവേഷണ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

 

 Dr. Rajagopal Chidambaram, who played a pivotal role in India's nuclear prowess, passed away yesterday. A central figure in the first Pokhran test in 1974 and the second in 1998, he was instrumental in advancing India's nuclear capabilities. Apart from his contributions to nuclear energy, Chidambaram also made significant strides in the defense sector, developing critical weapons systems.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  a day ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  a day ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  a day ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  a day ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  a day ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  a day ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  a day ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  a day ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  a day ago