HOME
DETAILS

എന്‍.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്റെയും എന്‍.ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി

  
January 10, 2025 | 6:33 AM

the-arrest-of-ic-balakrishnan-and-nd-appachan-was-prevented

കൊച്ചി: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടേയും എന്‍.ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി. ഈ മാസം 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശം. ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. 15 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുല്‍ ശരീഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബാലകൃഷ്ണനും അപ്പച്ചനും പുറമെ മുന്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.കെ ഗോപിനാഥന്‍, മരിച്ചുപോയ പി.വി ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കേസ് കൂടി ചേര്‍ത്തത്.

കെ.പി.സി.സി നേതൃത്വത്തിനു നല്‍കുന്നതിനായി എന്‍.എം വിജയന്‍ എഴുതിയതായി പുറത്തുവന്ന കത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരുടേയും പേരുകളുണ്ട്.അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഇവര്‍ക്കു പങ്കുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നാലുപേരുമായിരിക്കുമെന്നും കത്തിലുണ്ട്.

സുല്‍ത്താന്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിയമനം വാഗ്ദാനം ചെയ്ത് പലരില്‍നിന്നും വാങ്ങിയ പണം നേതാക്കള്‍ക്ക് കൈമാറിയതായി വിജയന്റെ കത്തുകളില്‍ സൂചിപ്പിച്ചിരുന്നു.

എന്‍.എം വിജയന്‍ കെ.പി.സി.സിക്ക് എഴുതിയ കത്തും മകന്‍ എഴുതിയ കത്തും സംബന്ധിച്ച് പൊലിസ് ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്. മരണപ്പെട്ട മകന്‍ ജിജേഷിന്റെ മൊബൈല്‍ ഫോണും അന്വേഷണസംഘം പരിശോധിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  3 days ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  3 days ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  3 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  3 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  3 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  3 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  3 days ago