HOME
DETAILS

രാജി ഉറപ്പാക്കി അൻവർ; നാളെ സ്പീക്കറെ കാണും

  
Web Desk
January 12, 2025 | 6:42 PM

Anwar Confirms Resignation to Meet Speaker Tomorrow

തിരുവനന്തപുരം: രാജി ഉറപ്പാക്കി പി.വി അൻവർ എംഎൽഎ. നാളെ രാവിലെ 9 മണിക്ക് സ്‌പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചു. രാജിക്കത്ത് സ്പീക്കർക്ക് കൈമാറും. തൃണമൂൽ കോൺഗ്രസിനോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അൻവറിൻന്റെ നീക്കം.

നാളെ വളരെ പ്രധാനപ്പെട്ടൊരു വിഷയം പ്രഖ്യാപിക്കുമെന്ന് ഇന്ന് വൈകുന്നേരം അൻവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. മാധ്യമങ്ങൾക്കുള്ള ക്ഷണമായാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നതെങ്കിലും, കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയിരുന്നില്ല. പിന്നാലെ തന്നെ അൻവർ രാജിക്കൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു, അൽപ്പം മുൻപ് ഇക്കാര്യം സ്ഥിരീകരിച്ച് അൻവർ വീണ്ടും പോസ്റ്റ് പങ്കുവെച്ചു.

യുഡിഎഫിനൊപ്പം ചേരാനുള്ള നീക്കങ്ങൾക്കിടെ കഴിഞ്ഞ ദിവസമായിരുന്നു തൃണമൂലിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് അൻവർ പ്രഖ്യാപിച്ചത്. ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അൻവറിനെ ഷാൾ അണിയിച്ചു സ്വീകരിക്കുകയും ചെയ്‌തിരുന്നു. പാർട്ടിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. പാർട്ടിയിൽ ഔദ്യോഗികമായി ചേരാൻ നിലവിൽ നിയമതടസമുണ്ടെന്നും, നിയമോപദേശം തേടിയ ശേഷമായിരിക്കും അംഗത്വമെടുക്കുക എന്നും അൻവർ വ്യക്തമാക്കിയിരുന്നു. രാജ്യസഭാ അംഗത്വം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ തൃണമൂൽ അൻവറിനു മുന്നിൽ വച്ചതായും റിപ്പോർട്ടുകളുണ്ട്.

Anwar has confirmed his resignation and is set to meet the Speaker tomorrow. For more updates on this developing story, you can try searching online for the latest news.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഎം പിബിയുടെ തലപ്പത്ത് മോദിയാണോ?'; സഖാവിനെയും സംഘിയെയും തിരിച്ചറിയാനാകാത്ത 'സംഘാവായി' സിപിഎം മാറിയെന്ന് ഷാഫി പറമ്പിൽ എം.പി

Kerala
  •  23 minutes ago
No Image

ബഹ്‌റൈനില്‍ 36-ാം ഓട്ടം ഫെയര്‍ ആരംഭിച്ചു;രാജ്യാന്ദര പങ്കാളിത്തത്തോടെ വന്‍ തിരക്ക്

bahrain
  •  31 minutes ago
No Image

'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം തിരുത്തട്ടെ'; പിതാവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ

Kerala
  •  34 minutes ago
No Image

പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Kerala
  •  39 minutes ago
No Image

ഒമാനില്‍ വ്യപകമായി മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  an hour ago
No Image

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

uae
  •  an hour ago
No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  an hour ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  an hour ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  2 hours ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  2 hours ago