HOME
DETAILS

ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട്ട് യുവാവിന് ദാരുണാന്ത്യം

  
January 23, 2025 | 8:20 AM

palakkad-man-dies-eating-kaanjirakkaya

പാലക്കാട്: പരതൂര്‍ കുളമുക്കില്‍ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. കുളമുക്ക് സ്വദേശി ഷൈജു (43)വാണ് മരിച്ചത്. 
ബുധനാഴ്ച ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ 'ആട്ടി'നിടെയാണ് (തുള്ളല്‍) യുവാവ് കാഞ്ഞിരത്തിന്റെ കായ കഴിച്ചത്.

പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണക്കാരണം വ്യക്തമാവുകയുളളൂ.അഞ്ഞൂറിലേറെ ആളുകള്‍ എത്തിയ പരിപാടിയിലാണ് സംഭവം. ചടങ്ങില്‍ വെളിച്ചപ്പാടായി തുള്ളിയത് ഷൈജുവാണ്. ആചാരത്തിന്റെ ഭാഗമായി ഒരു തളികയില്‍ ഫലമൂലാദികള്‍ നല്‍കും. വെളിച്ചപ്പാട് ഇത് കഴിക്കണം. സാധാരണ ഗതിയില്‍ കടിച്ച് തുപ്പുകയാണ് പതിവെങ്കിലും, ഷൈജു രണ്ടോ മൂന്നോ കാഞ്ഞിരക്കായ കഴിച്ചെന്നാണ് വിവരം.

കോമരം തുളളുന്നതിന്റെ ഭാഗമായി വാളുപയോഗിച്ച് വെട്ടിയ പാടുകളും ഷൈജുവിന്റെ നെറ്റിയില്‍ ഉണ്ടായിരുന്നതായാണ് പൊലിസ് പറയുന്നത്.

വീട്ടിലേക്ക് മടങ്ങിയെത്തിയ ഷൈജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ പട്ടാമ്പിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  7 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  7 days ago
No Image

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  7 days ago
No Image

ഹമാസ് ആയുധം വെച്ച് കീഴടങ്ങണം; ഗസ്സ പുനർനിർമാണത്തിൽ വിട്ടുവീഴ്ചയില്ലാതെ നെതന്യാഹു

International
  •  7 days ago
No Image

'സുന്ദരമായ കളി മാത്രമല്ല, വൃത്തികെട്ട ഫുട്ബോളും ഞങ്ങൾക്കറിയാം'; പരാഗ്വേയെ മലർത്തിയടിച്ച് എംബാപ്പെയുടെ വെല്ലുവിളി!

Football
  •  7 days ago
No Image

'നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കണം'; ആവശ്യവുമായി വി.എം. സുധീരന്‍

Kerala
  •  7 days ago
No Image

കോന്നിയിലെ വ്യാജ പോക്സോ കേസ്: ബൈപ്പാസ് സർജറി കഴിഞ്ഞയാളെന്ന് പറഞ്ഞിട്ടും കേട്ടില്ല; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് ക്രൂരമായി മർദ്ദിച്ചതായി പരാതി

Kerala
  •  7 days ago
No Image

സഊദിയിൽ വിദേശികൾക്ക് സ്വത്ത് വാങ്ങാൻ അനുമതി; നിയമം ലംഘിച്ചാൽ 10 മില്യൺ റിയാൽ വരെ കനത്ത പിഴ

Saudi-arabia
  •  7 days ago
No Image

ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിന് ഇതുവരെ തോൽപ്പിക്കാനാകാത്ത ഒരേയൊരു രാജ്യം; ശാപം മാറ്റാൻ വിനിയും സംഘവും ഇറങ്ങുന്നു

Football
  •  7 days ago