മന്ത്രിയാക്കമെന്ന് എം.എല്‍.എ വിദ്യയ്ക്ക് 'വാഗ്ദാനം' നല്‍കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസ് : രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട് : മൂന്ന് കോടി രൂപ നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിയാക്കമെന്ന് എലത്തൂരിലെ എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് 'വാഗ്ദാനം' ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ പൊലിസ് പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍ കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി ഡി.സി.പി പഥംസിങിന്റെ നേതൃത്വത്തിലുള്ള സൈബര്‍ പൊലിസാണ് അതീവ രഹസ്യനീക്കത്തിനൊടുവില്‍ സംഘത്തെ പിടികൂട്ടിയത്.
ഇവരെ അടുത്ത ദിവസം ഡല്‍ഹിയില്‍ നിന്ന് കോഴിക്കോടെത്തിക്കും. എ.എല്‍.എയെ ബന്ധപ്പെട്ട ഫോണ്‍ കാള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡും ഫോണും ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. സിം കാര്‍ഡ് ഉടമയെ ഡല്‍ഹിയിലെത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ക്ക് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം.ഫോണും സിം കാര്‍ഡും നഷ്ടപ്പെട്ടെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഇതേ തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അതേസമയം ഫോണ്‍ നമ്പര്‍ ഉടമയെയും പൊലിസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ഇയാളെ ഡല്‍ഹിയില്‍ പൊലിസിന്റെ നിരീക്ഷണത്തില്‍ നിര്‍ത്തും. പിടിയിലായ പ്രതികള്‍ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് നേരത്തെയും രാഷ്ട്രീയക്കാരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു . സൈബര്‍ പൊലിസ് എസ്. ഐമാരായ അനില്‍കുമാര്‍, നൗഷാദ്, എ.എസ്.ഐ ബിജു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
വയനാട് എം.പിയുടെ ഓഫിസില്‍നിന്ന് രാജ്കുമാര്‍ എന്നയാളാണെന്നു പരിചയപ്പെടുത്തിയാണ് ഈ മാസം ആറിന് എം.എല്‍.എയ്ക്ക് വാട്‌സാപ്പില്‍ കോള്‍ വന്നത്. ജില്ലയിലെ ഒരു എം.പിയാണ് ഫോണ്‍ നമ്പര്‍ തന്നതെന്നാണ് പറഞ്ഞത്. മന്ത്രി ആക്കാനുള്ള നടപടിക്രമങ്ങള്‍ വിവരിച്ച് 10 മിനുട്ടോളം ഇംഗ്ലിഷിലാണ് സംസാരിച്ചത്. സംശയം തോന്നിയ എം.എല്‍.എ പണം പിന്നീട് നല്‍കാമെന്നു മറുപടി നല്‍കുകയായിരുന്നു.
എ.ഐ.സി.സി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചെന്നും ജില്ലയിലെ രണ്ട് എം.എല്‍.എമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയതായും എം.പിയും അറിയിച്ചു. ഇതോടെ പ്രിയങ്ക ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസുമായും പാര്‍ട്ടി ആസ്ഥാനമായും ഇരുവരും ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു ഫോണ്‍വിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ എം.എല്‍.എ പരാതി നല്‍കുകയായിരുന്നു.
Two people have been arrested in connection with an alleged fraud attempt involving MLA Vidya. According to the police, the accused allegedly promised to secure a ministerial position for the legislator in an effort to cheat her. Authorities have launched an investigation to determine the circumstances of the case, including the suspects' motives and whether others were involved. Further legal proceedings are expected as the investigation continues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."