റിയാദില്‍ മലയാളിയെ കൊലപ്പെടുത്തി സ്ഥാപനം കൊള്ളയടിച്ച പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
റിയാദ്: സഊദി തലസ്ഥാന നഗരിയില്‍ മലയാളിയെ കൊലപ്പെടുത്തി വ്യാപാര സ്ഥാപനം കൊള്ളയടിച്ച കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരക്കല്‍ സിദ്ദിഖിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി വ്യാപാര സ്ഥാപനം കൊള്ളയടിച്ച സഊദി യുവാവ് റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ശഹ്‌റാനി, യെമനി യുവാവ് അബ്ദുല്ല അഹ്മദ് ബാസഅദ് എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
ആളുകൾ ഇല്ലാത്ത തക്കം നോക്കി ആയുധങ്ങളുമായി സ്ഥാപനത്തില്‍ കയറിയാണ് സംഘം മലയാളിയെ ആക്രമിച്ച് സ്ഥാപനം കൊള്ളയടിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പോലീസ് ഉടൻ പിടികൂടിയിരുന്നു. കേസ് നടപടികൾക്ക് ശേഷം കോടതി പ്രതികള്‍ക്ക് വധശിക്ഷയും വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ഇന്ന് രാവിലെ റിയാദില്‍ വധശിക്ഷ നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."