HOME
DETAILS

സർവം സഞ്ജു മയം; ധോണിയുടെ ഹോം ഗ്രൗണ്ട് തൂക്കി മലയാളി താരം

  
Web Desk
February 27, 2026 | 11:58 AM

sanju samson great impact in chennai chepuak stadium

ചെന്നൈ: ടി-20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടത്തിൽ സിംബാബ്‌വെയെ 72 റൺസിന് തകർത്ത് ഇന്ത്യ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് എന്ന റെക്കോർഡ് സ്കോറിന് മുന്നിൽ സിംബാബ്‌വെയുടെ പോരാട്ടം 184 റൺസിൽ അവസാനിച്ചു. 

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇന്ത്യക്ക് മിന്നും തുടക്കമാണ് സമ്മാനിച്ചത്. റിങ്കു സിംഗിന് പകരം ടീമിലെത്തിയ സഞ്ജു 15 പന്തിൽ 24 റൺസാണ് നേടിയത്. രണ്ട് തകർപ്പൻ സിക്സറുകളുമായി സഞ്ജു തന്റെ വരവറിയിച്ചെങ്കിലും ബ്ലെസിംഗ് മുസർബാനിയുടെ സ്ലോ ബോളിൽ വീഴുകയായിരുന്നു.

മത്സരത്തിന്റെ ടോസിന്റെ സമയങ്ങളിൽ സഞ്ജുവിന്റെ പേര് ചെപ്പോക് സ്റ്റേഡിയത്തിൽ വലിയ തരംഗമാണ് ഉണ്ടാക്കിയത്. ടോസ് സമയത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഞ്ജു ടീമിലുണ്ടെന്ന് പറഞ്ഞപ്പോൾ വലിയ ആവേശമാണ് സ്റ്റേഡിയത്തിൽ ഉണ്ടായത്. സഞ്ജു മത്സരത്തിൽ കീപ്പിങ് ചെയ്യുമെന്ന് പറഞ്ഞപ്പോഴും സ്റ്റേഡിയം ആവേശത്തിൽ ഇളകി മറിഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയ ശേഷം സഞ്ജു ആദ്യമായി സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാനിറങ്ങിയതോടെ സ്റ്റേഡിയം ആവേശത്തിലാവുകയായിരുന്നു. ചെന്നൈ നായകൻ എംഎസ് ധോണി സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോഴുള്ള സമാനമായ ആവേശമാണ് സഞ്ജുവിന്റെ പേര് കേട്ടപ്പോഴും ചെന്നൈയിൽ ഉണ്ടായിരുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 

അതേസമയം അഭിഷേക് ശർമയും (30 പന്തിൽ 55), ഹാർദിക് പാണ്ഡ്യയും (23 പന്തിൽ 50)* അർധസെഞ്ചുറികളുമായി തിളങ്ങി. തിലക് വർമ 44* (16 പന്തിൽ),ഇഷാൻ കിഷൻ 38 (24 പന്തിൽ),സൂര്യകുമാർ യാദവ് 33 (13 പന്തിൽ), എന്നിവർ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ സ്കോർ വേഗത്തിലുയർത്താൻ സഹായിച്ചു. 

257 എന്ന കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്കായി ബ്രയാൻ ബെന്നറ്റ് ഒറ്റയാൾ പോരാട്ടം നടത്തി. മൂന്ന് റൺസ് അകലെ സെഞ്ചുറി നഷ്ടമായെങ്കിലും ബെന്നറ്റിന്റെ പ്രകടനം ശ്രദ്ധേയമായി. ഇന്ത്യൻ നിരയിൽ അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. അക്സർ പട്ടേലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റുകൾ വീതം നേടി.

Sanju samson name created a huge stir at the Chepauk Stadium during the toss of the match. When captain Suryakumar Yadav announced that Sanju was in the team during the toss, there was a lot of excitement in the stadium. Even when Sanju announced that he would be keeping in the match, the stadium shook with excitement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  10 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  10 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  10 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  10 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  10 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  10 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  10 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  11 days ago