HOME
DETAILS

'പ്രതിഷേധിക്കാനെത്തിയതാണല്ലേ...'; തന്റെ ഓഫിസിലേക്ക് മാര്‍ച്ചുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കൈകൊടുത്ത് ചാണ്ടി ഉമ്മന്‍, ദൃശ്യങ്ങള്‍ വൈറല്‍

  
Web Desk
February 27, 2026 | 11:20 AM

chandy-oommen-greets-bjp-protesters-pala-march-viral-video

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ് ആരോപിച്ച് ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സര്‍പ്രൈസുമായി എം.എല്‍.എ. പ്രതിഷേധക്കാരെയും ബി.ജെ.പി നേതാക്കളേയും അണികളെയുമെല്ലാം ഞെട്ടിച്ച് അവര്‍ക്കിടയിലെത്തി കുശലം പറയുകയായിരുന്നു ചാണ്ടി ഉമ്മന്‍. 

മാര്‍ച്ച് കഴിഞ്ഞ് പോകാന്‍ തുടങ്ങിയ പ്രവര്‍ത്തകര്‍ക്കുമുന്നിലേക്കാണ് ചാണ്ടി ഉമ്മന്റെ സര്‍പ്രൈസ് എന്‍ട്രി ഉണ്ടായത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി മധ്യമേഖല പ്രസിഡന്റ് ആര്‍ ഹരിയോടും മറ്റ് നേതാക്കളോടുമാണ് ചാണ്ടി ഉമ്മന്‍ സൗഹൃദം പങ്കുവെച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ബി.ജെ.പി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എല്‍.എ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. എം.എല്‍.എ ഓഫിസിന് മുന്നില്‍ വെച്ച് മാര്‍ച്ച് പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഈ സമയം ചാണ്ടി ഉമ്മനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഓഫിസില്‍ ഉണ്ടായിരുന്നു. എം.എല്‍.എയുടെ ഈ അപ്രതീക്ഷിത നീക്കത്തോട് പല ബി.ജെ.പി പ്രവര്‍ത്തകരും ചിരിച്ചുകൊണ്ട് സന്തോഷത്തോടെയാണ് പ്രതികരിച്ചത്.  

എന്നാല്‍ നേതാക്കളുടെ ഈ നിലപാട് പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. നാണംകെട്ട പണിക്ക് നില്‍ക്കരുത് എന്ന് ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. ഇത് കേട്ടതോടെ ചിലര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍  വിളിച്ചു. ഇതിനിടെ ചെറിയ തോതിലുള്ള തര്‍ക്കമുണ്ടായെങ്കിലും പൊലീസ് അതിവേഗം ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. 

അതേസമയം സമരം നാടകമെന്ന് വിമര്‍ശിച്ച് സി.പി.എം രംഗത്ത് വന്നു. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തര്‍ധാര തെളിയിക്കുന്നതാണ് സംഭവമെന്നും സി.പി.എം ഏരിയ കമ്മിറ്റി നേതൃത്വം പ്രതികരിച്ചു.

 

In a surprising political moment, Chandy Oommen greeted BJP workers who had marched to his office in Puthuppally alleging development stagnation in the constituency. After the protest concluded and workers began dispersing, the MLA made a surprise appearance, shook hands, and exchanged pleasantries with leaders including R. Hari.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  10 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  10 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  10 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  11 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  11 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  11 days ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  11 days ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  11 days ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  11 days ago