HOME
DETAILS

മെസിയും റൊണാൾഡോയും മറ്റ് ഇതിഹാസങ്ങളാരുമല്ല, ഫുട്ബോളിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് മുൻ അർജന്റൈൻ താരം

  
Sudev
February 10 2025 | 05:02 AM

former argentina goalkeeper talks pele is the greatest player in football

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ അർജന്റൈൻ ഗോൾകീപ്പർ ഹ്യുഗോ ഗാട്ടി. ഇതിഹാസ താരങ്ങളായ ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, റൊണാൾഡീഞ്ഞോ, ജൊഹാൻ ക്രൈഫ് എന്നിവരെ മറികടന്ന് ബ്രസീലിയൻ ഇതിഹാസം പെലെയെയാണ് മുൻ അർജന്റൈൻ ഗോൾകീപ്പർ മികച്ച താരമായി തെരഞ്ഞെടുത്തത്. ബോലവിപ്പിനു നൽകിയ അഭിമുഖത്തിലാണ് ഹ്യുഗോ ഗാട്ടി ഇക്കാര്യം പറഞ്ഞത്. 

'പെലെയെപ്പോലെ ഫുട്ബോളിൽ ആരും ഇല്ല. ഇനി ഉണ്ടാകില്ല എന്നതും പൊതുജനങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. പെലെ മറ്റാരെക്കാളും മികച്ചവനാണ്. എനിക്ക് ക്രിസ്റ്റ്യാനോയെ വളരെ ഇഷ്ടമാണ്. പക്ഷേ പെലെയെപ്പോലെ ഫുട്ബോളിൽ മറ്റാരും ഉണ്ടായിരുന്നില്ല, ഇനി ഒരിക്കലും ഉണ്ടാകുകയുമില്ല. മറഡോണ, ക്രിസ്റ്റ്യാനോ, മെസി, റൊണാൾഡീഞ്ഞോ, ക്രൈഫ് എന്നിവരേക്കാൾ മികച്ച താരമായിരുന്നു പെലെ,' ഹ്യുഗോ ഗാട്ടി പറഞ്ഞു. 

ലോക ഫുട്ബോളിൽ ഐതിഹാസികമായ പ്രകടനങ്ങളിലൂടെ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തുയർത്തിയ താരമാണ് പെലെ. 1956 മുതൽ 1977 വരെയുള്ള കാലയളവിലാണ് പെലെ ഫുട്ബോളിൽ നിറഞ്ഞു നിന്നത്. 1363 മത്സരങ്ങളിൽ നിന്നും 1279 ഗോളുകൾ ആണ് പെലെ നേടിയിട്ടുള്ളത്. ബ്രസീലിനായി മൂന്ന് ലോകകപ്പുകൾ നേടികൊടുക്കാനും പെലെക്ക് സാധിച്ചിട്ടുണ്ട്. 

അതേസമയം റൊണാൾഡോയും മെസിയും ഇപ്പോഴും ഫുട്ബോളിൽ മിന്നും പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മെസി നിലവിൽ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്.

റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ  അൽ നസറിന്റെ താരവുമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. സഊദി വമ്പൻമാർക്ക് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. അൽ നസറിനായി 90 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ റൊണാൾഡോ 82 ഗോളുകളും 19 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  2 days ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  2 days ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  2 days ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  2 days ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 days ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  2 days ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  2 days ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  2 days ago