HOME
DETAILS

ഇന്‍ഡ്യാ സഖ്യത്തിലുണ്ടായ അതൃപ്തിക്കിടെ രാഹുല്‍ഗാന്ധിയെയും കെജ്രിവാളിനെയും കണ്ട് ആദിത്യ താക്കറെ 

  
February 13, 2025 | 3:48 PM

Aditya Thackeray meets Rahul Gandhi and Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇന്‍ഡ്യാ സഖ്യത്തിലുടലെടുത്ത അതൃപ്തി നിലനില്‍ക്കെ ശിവസേന(ഉദ്ധവ്) നേതാവ് ആദിത്യ താക്കറെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ബുധനാഴ്ച രാത്രി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ആദിത്യ താക്കറെ ഇന്നലെ വൈകുന്നേരമാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ചയായെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ കുറിച്ചുള്ള ശിവസേനയുടെ നിലപാട് രാഹുല്‍ ഗാന്ധിയെയും അരവിന്ദ് കെജ്രിവാളിനെയും അറിയിച്ചതായും ആദിത്യ താക്കറെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാജ്യത്തെ ജനാധിപത്യം കടുത്ത ഭീഷണി നേരിടുകയാണ്. ജനാധിപത്യം അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് ചിലര്‍ നടത്തുന്നത്. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് നടക്കുന്നില്ല. അതാണ് മഹാരാഷ്ട്രയിലും ഇപ്പോള്‍ ഡല്‍ഹിയിലും നടന്നത്. 

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകളെ കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയുണ്ടാകുന്നില്ല. രാജ്യത്തിന്റെ ഭാവിക്കുവേണ്ടിയാണ് ഇന്‍ഡ്യാ സഖ്യം പോരാടുന്നത്. അത് തുടരുക തന്നെ ചെയ്യും. സഖ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണം തീരുമാനിക്കാന്‍ മുതിര്‍ന്ന നേതാക്കളുണ്ടെന്നും ആദിത്യ താക്കറെ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago