HOME
DETAILS

ഇനി ഷോപ്പിംഗ് മാമാങ്കം; റമദാനിന്‍റെ തുടക്കത്തില്‍ 65 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ ദുബൈ മാള്‍

  
February 15 2025 | 06:02 AM

Dubai Mall to open 65 new stores at the start of Ramadan

ദുബൈ: മാര്‍ച്ച് 1 ന് ആരംഭിക്കുന്ന വിശുദ്ധ റമദാനിന്റെ തുടക്കത്തില്‍ ഒരു പുതിയ വിഭാഗം കൂടി തുറക്കാന്‍ ഒരുങ്ങുകയാണ് എമിറേറ്റിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബൈ മാള്‍.

എമ്മാര്‍ പ്രോപ്പര്‍ട്ടീസിന്റെ സ്ഥാപകനായ മുഹമ്മദ് അലബ്ബാറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ വിഭാഗത്തില്‍ 65 എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡുകളും എഫ് & ബി ഔട്ട്‌ലെറ്റുകളും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ജൂണില്‍ എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ദുബൈ മാളില്‍ 1.5 ബില്യണ്‍ ദിര്‍ഹത്തിന്റെ വലിയ വിപുലീകരണം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 240 പുതിയ ആഡംബര സ്റ്റോറുകളും ഭക്ഷണ, പാനീയ ഔട്ട്‌ലെറ്റുകളും ഉള്‍പ്പെടും. 

2023ല്‍ ഭൂമിയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച സ്ഥലമായി ദുബൈ മാള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 105 ദശലക്ഷം സന്ദര്‍ശകരുമായി റെക്കോര്‍ഡ് നേട്ടമാണ് ദുബൈ മാള്‍ 2023ല്‍ കൈവരിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ് ആ വര്‍ഷം ഉണ്ടായത്.

ലോകത്തിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാളാണ് ദുബൈ മാള്‍. നിലവില്‍, 1.2 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ മാളില്‍ 1,200ലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ഉണ്ട്.

Dubai Mall to open 65 new stores at the start of Ramadan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദ്ദിച്ചു, 20 വയസുകാരൻ പിടിയിൽ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-19-03-2025

PSC/UPSC
  •  6 days ago
No Image

ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ

Kerala
  •  6 days ago
No Image

തീരം മുഴുവന്‍ നുരയും പതയും പോരാത്തതിന് കൂറ്റന്‍ മത്സ്യങ്ങളും; ആസ്‌ത്രേലിയയിലെ ബീച്ചിലെ അസാധാരണ പ്രതിഭാസത്തിനു പിന്നിലെ കാരണമിത്....

latest
  •  6 days ago
No Image

പ്രവാസിയായ ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kuwait
  •  6 days ago
No Image

കര്‍ഷക നേതാക്കളടക്കം 200 ലധികം പേര്‍ കസ്റ്റഡിയില്‍; പ്രക്ഷോഭ സ്ഥലം ഒഴിപ്പിക്കുന്നു, ഇന്റര്‍നെറ്റ് തടഞ്ഞു, അതിര്‍ത്തിയില്‍ അധിക പൊലിസ്

National
  •  6 days ago
No Image

5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്

Kerala
  •  6 days ago
No Image

ഗുരുവായൂര്‍ ദേവസ്വം അഴിമതി; മുതിർന്ന സിപിഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാർട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  6 days ago
No Image

കർണാടകയിലെ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച് 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 120 പേർക്ക് അസ്വസ്ഥത

National
  •  6 days ago
No Image

വ്യവസായ മേഖലയിലെ കിതപ്പിനു വിട; സഊദി പ്രാദേശിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുടെ എണ്ണം അറുനൂറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍; അടിമുടി മാറാന്‍ റിയാദും

Saudi-arabia
  •  6 days ago