HOME
DETAILS

കുതിക്കുന്നു വൈദ്യുതി ഉപഭോഗം: കക്കാട് നിലയം അടച്ചു -ഇടുക്കിയിൽ ഉത്പാദനം ഉയർത്തി

  
Laila
March 05 2025 | 03:03 AM

Electricity consumption is soaring

തൊടുപുഴ: പീക്ക് ലോഡ് ഡിമാന്റിനൊപ്പം പ്രതിദിന വൈദ്യുതി ഉപഭോഗവും കുതിച്ചുയർന്നതോടെ വൈദ്യുതി ബോർഡ് ജാഗ്രതയിൽ. ഇതിനിടെ 50 മെഗാവാട്ടിന്റെ കക്കാട് പദ്ധതി പരിശോധനകൾക്കായി പൂർണമായും ഷട്ട്ഡൗൺ ചെയ്തത് തിരിച്ചടിയായി. ഇടുക്കിയിലെ ഉത്പാദനം ഉയർത്തിയാണ് പ്രശ്‌നം ഒരളവുവരെ പരിഹരിക്കുന്നത്. കഴിഞ്ഞ ഒന്നിന് 9.89 കോടി യൂനിറ്റിലേക്കുയർന്ന വൈദ്യുതി ഉപഭോഗം ഇന്നലെ 9.68 കോടി യൂനിറ്റിലേക്ക് താഴ്‌ന്നെങ്കിലും ഇന്നുമുതൽ കുതിച്ചുയരുന്നതിന്റെ സൂചനകളാണ് കാണിക്കുന്നത്. 

ഇന്നലത്തെ കൂടിയ പീക്ക് ലോഡ് ഡിമാന്റ് 4919 മെഗാവാട്ടായിരുന്നു. ഇന്നോ നാളെയോ ഡിമാന്റ് 5000 മെഗാവാട്ട് കടക്കാനാണ് സാധ്യത. പീക്ക് സമയങ്ങളിൽ ജലവൈദ്യുതി പദ്ധതികളിൽ നിന്ന് പരമാവധി ലഭ്യമാകുന്നത് 1500 മെഗാവാട്ട് വരെയാണ്. ഇതിനിടെയാണ് കക്കാട് പദ്ധതി 10 ദിവസത്തേക്ക് ഷട്ട്ഡൗൺ ചെയ്യേണ്ടിവന്നത്. 25 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് കക്കാട് ഉള്ളത്. പെൻസ്റ്റോക്കിലെ സർജ് ഷാഫ്റ്റ് ഗെയ്റ്റ് പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായാണ് ഈ മാസം 13 വരെ ഷട്ട്ഡൗൺ ചെയ്തത്.

ഇതോടെ പ്രതിദിനം ശരാശരി 8.64 ലക്ഷം യൂനിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകുന്നുണ്ട്. ഫെബ്രുവരി 13 മുതൽ 10 ദിവസത്തേക്ക് പദ്ധതി ഷട്ട് ഡൗൺ ചെയ്യാൻ അനുമതി തേടിയെങ്കിലും പ്രതിസന്ധി മുൻനിർത്തി കളമശേരി ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എൻജിനീയർ അനുമതി നിഷേധിക്കുകയായിരുന്നു. കുട്ടനാട് പാടശേഖരങ്ങളിലെ ജലവിതാനം നിലനിർത്താൻ കക്കാട് പദ്ധതിയിലെ ഉത്പാദനം അത്യന്താപേക്ഷിതമാണ്.

എന്നാൽ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഷട്ട് ഡൗണിന് ഡയരക്ടർ ബോർഡ് അനുമതി നൽകിയത്. പ്രതിസന്ധി തരണം ചെയ്യാൻ  ഇടുക്കി പദ്ധതിയിലെ മൂലമറ്റം പവർ ഹൗസിൽ ഉത്പാദനം ഇന്നലെ മുതൽ ഒരുകോടി യൂനിറ്റിലേക്ക് ഉയർത്തി. പദ്ധതിയിലെ ആറ് ജനറേറ്ററുകളും പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ച 96.8862 ദശലക്ഷം യൂനിറ്റ് വൈദ്യുതിയിൽ 75.859 ദശലക്ഷം യൂനിറ്റും പുറം വൈദ്യുതിയാണ്. 21.0272 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉത്പാദനം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago