
കുതിക്കുന്നു വൈദ്യുതി ഉപഭോഗം: കക്കാട് നിലയം അടച്ചു -ഇടുക്കിയിൽ ഉത്പാദനം ഉയർത്തി

തൊടുപുഴ: പീക്ക് ലോഡ് ഡിമാന്റിനൊപ്പം പ്രതിദിന വൈദ്യുതി ഉപഭോഗവും കുതിച്ചുയർന്നതോടെ വൈദ്യുതി ബോർഡ് ജാഗ്രതയിൽ. ഇതിനിടെ 50 മെഗാവാട്ടിന്റെ കക്കാട് പദ്ധതി പരിശോധനകൾക്കായി പൂർണമായും ഷട്ട്ഡൗൺ ചെയ്തത് തിരിച്ചടിയായി. ഇടുക്കിയിലെ ഉത്പാദനം ഉയർത്തിയാണ് പ്രശ്‌നം ഒരളവുവരെ പരിഹരിക്കുന്നത്. കഴിഞ്ഞ ഒന്നിന് 9.89 കോടി യൂനിറ്റിലേക്കുയർന്ന വൈദ്യുതി ഉപഭോഗം ഇന്നലെ 9.68 കോടി യൂനിറ്റിലേക്ക് താഴ്‌ന്നെങ്കിലും ഇന്നുമുതൽ കുതിച്ചുയരുന്നതിന്റെ സൂചനകളാണ് കാണിക്കുന്നത്.
ഇന്നലത്തെ കൂടിയ പീക്ക് ലോഡ് ഡിമാന്റ് 4919 മെഗാവാട്ടായിരുന്നു. ഇന്നോ നാളെയോ ഡിമാന്റ് 5000 മെഗാവാട്ട് കടക്കാനാണ് സാധ്യത. പീക്ക് സമയങ്ങളിൽ ജലവൈദ്യുതി പദ്ധതികളിൽ നിന്ന് പരമാവധി ലഭ്യമാകുന്നത് 1500 മെഗാവാട്ട് വരെയാണ്. ഇതിനിടെയാണ് കക്കാട് പദ്ധതി 10 ദിവസത്തേക്ക് ഷട്ട്ഡൗൺ ചെയ്യേണ്ടിവന്നത്. 25 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് കക്കാട് ഉള്ളത്. പെൻസ്റ്റോക്കിലെ സർജ് ഷാഫ്റ്റ് ഗെയ്റ്റ് പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായാണ് ഈ മാസം 13 വരെ ഷട്ട്ഡൗൺ ചെയ്തത്.
ഇതോടെ പ്രതിദിനം ശരാശരി 8.64 ലക്ഷം യൂനിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകുന്നുണ്ട്. ഫെബ്രുവരി 13 മുതൽ 10 ദിവസത്തേക്ക് പദ്ധതി ഷട്ട് ഡൗൺ ചെയ്യാൻ അനുമതി തേടിയെങ്കിലും പ്രതിസന്ധി മുൻനിർത്തി കളമശേരി ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എൻജിനീയർ അനുമതി നിഷേധിക്കുകയായിരുന്നു. കുട്ടനാട് പാടശേഖരങ്ങളിലെ ജലവിതാനം നിലനിർത്താൻ കക്കാട് പദ്ധതിയിലെ ഉത്പാദനം അത്യന്താപേക്ഷിതമാണ്.
എന്നാൽ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഷട്ട് ഡൗണിന് ഡയരക്ടർ ബോർഡ് അനുമതി നൽകിയത്. പ്രതിസന്ധി തരണം ചെയ്യാൻ ഇടുക്കി പദ്ധതിയിലെ മൂലമറ്റം പവർ ഹൗസിൽ ഉത്പാദനം ഇന്നലെ മുതൽ ഒരുകോടി യൂനിറ്റിലേക്ക് ഉയർത്തി. പദ്ധതിയിലെ ആറ് ജനറേറ്ററുകളും പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ച 96.8862 ദശലക്ഷം യൂനിറ്റ് വൈദ്യുതിയിൽ 75.859 ദശലക്ഷം യൂനിറ്റും പുറം വൈദ്യുതിയാണ്. 21.0272 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉത്പാദനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 3 days ago
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 3 days ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 3 days ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 3 days ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 3 days ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 3 days ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• 3 days ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ
International
• 3 days ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 3 days ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 3 days ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 3 days ago
പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു
Kerala
• 3 days ago
തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം
Kerala
• 3 days ago
നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ
Kerala
• 3 days ago
സിപിഎംലെ അസ്വാരസ്യം തുടരുന്നു; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കണിയാമ്പറ്റയിൽ 6 എൽസി അംഗങ്ങൾ
Kerala
• 3 days ago
മസ്കിന്റെ പുതിയ പാർട്ടി രൂപീകരണം 'വിഡ്ഢിത്തം'; രൂക്ഷ വിമർശനങ്ങളുമായി ട്രംപ്
International
• 3 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം
Kerala
• 3 days ago
ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി; വിമാനങ്ങൾ റദ്ദാക്കി
International
• 3 days ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ
Kerala
• 4 days ago
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
Kerala
• 4 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും
Kerala
• 3 days ago
സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി
Kerala
• 3 days ago
ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31
Kerala
• 3 days ago