
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ

മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ ക്രൈം ബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ. മലപ്പുറത്തെ ഒരു അൺ എയ്ഡഡ് സ്കൂളിൽ ജോലി ചെയ്യുന്ന പ്യൂൺ അബ്ദുൽ നാസറിനെ പൊലിസ് അറസ്റ്റ് ചെയ്തു. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അബ്ദുൽ നാസർ സ്കൂളിലെ മുൻ അധ്യാപകനായ ഫഹദിനാണ് ചോദ്യപേപ്പർ കൈമാറിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഫഹദ് നേരത്തെ ഈ സ്കൂളിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ചോർച്ചയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയത്.
ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലായിരുന്നു ക്രൈംബാഞ്ച് കേസെടുത്തത്. എംഎസ് സൊല്യൂഷന്‍സിനെതിരെ ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഓണപരീക്ഷാ സമയത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് പരാതി നല്കിയ അധ്യാപകര്‍ എന്നിവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് ശേഷമായിരുന്നു ക്രൈംബ്രാഞ്ച് സംഘം കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. എംഎസ് സൊല്യൂഷന്‍സ് ജീവനക്കാരേയും ചില എയ്ഡഡ് സ്കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ക്രിസ്തുമസ്-അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണം നടത്തിയിരുന്നു. എസ്.എസ്.എല്‍.സിയുടെയും പ്ലസ് വണിന്റെയും ചോദ്യപേപ്പറുകളാണ് പരീക്ഷയുടെ തലേ ദിവസം യൂ ട്യൂബ് ചാനലുകള്‍ ചോര്‍ത്തി നല്‍കിയത്.
A peon from an unaided school has been arrested in connection with the leak of Christmas exam question papers, sparking concerns over the integrity of the examination process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭീകരവാദ കുറ്റം ചുമത്തപ്പെട്ട പൗരന് വധശിക്ഷ വിധിച്ച് സഊദി കോടതി
latest
• 2 days ago
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
Kerala
• 2 days ago
രജായി സ്ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ
uae
• 2 days ago
ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ
Cricket
• 2 days ago
പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
International
• 2 days ago
രജായി സ്ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു
International
• 2 days ago
500 പ്രവാസികള്‍ ഉള്‍പ്പെടെ 1000 തൊഴിലാളികളെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍
oman
• 2 days ago
മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം
National
• 2 days ago
നിത്യവിശ്രമം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഭൗതികദേഹം കബറടക്കി
International
• 2 days ago
രോഹൻ കുന്നുമ്മലിന്റെ കൊടുങ്കാറ്റിൽ തരിപ്പണമായത് ഒമാൻ: കേരളത്തിന് വമ്പൻ ജയം
Cricket
• 2 days ago
കേരളത്തിലെ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടാൻ നോട്ടീസ്
Kerala
• 3 days ago
ഗതാഗത നിയമലംഘനം; പത്തു വര്‍ഷം പഴക്കമുള്ള ആറു ലക്ഷം കേസുകളില്‍ ഇളവ് നല്കി ഷാര്‍ജ പൊലിസ്
latest
• 3 days ago
ഒമാനിലെ ജബര്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു
latest
• 3 days ago
ഇറാന്-യുഎസ് ആണവ ചര്‍ച്ചകള്‍ക്കിടെ ഇറാനിലെ രജായി തുറമുഖത്ത് വന്‍സ്ഫോടനം; നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു
International
• 3 days ago
പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജൻസ്; ഇലക്ട്രോണിക് സിഗ്നേച്ചർ കണ്ടെത്തി
National
• 3 days ago
വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് നാലിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം
Kerala
• 3 days ago
ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
Business
• 3 days ago
മമ്മൂട്ടിയുടെ ആരാധകന്റെ വാട്സ് ആപ്പ് സന്ദേശം മൂന്നുവയസുകാരിക്ക് തുണയായി
Kerala
• 3 days ago
ഇന്ത്യ-പാക് സൈനിക ശക്തി: ആയുധക്കരുത്തിൽ ഇന്ത്യ എത്ര മുന്നിൽ? പാകിസ്ഥാനെവിടെ, കൂടുതലറിയാം
Economy
• 3 days ago
കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്
Kerala
• 3 days ago
പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലിസ്
Kerala
• 3 days ago