HOME
DETAILS

2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

  
March 18, 2025 | 7:41 AM

Ricky Ponting picks top 5 players for 2025 Champions Trophy

ന്യൂസിലാൻഡിനെ തകർത്തുകൊണ്ട് രോഹിത് ശർമ്മയും സംഘവും ഈ വർഷം നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ മൂന്നാം ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടമാണ് രോഹിത്തിന്റെ കീഴിൽ ഇന്ത്യ നേടിയെടുത്തത്. 2002, 2013 എന്നീ വർഷങ്ങളിലായിരുന്നു ഇന്ത്യ ഇതിനു മുമ്പ് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നത്. ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് രോഹിത് ശർമയും സംഘവും കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 2002, 2013 എന്നീ വർഷങ്ങളിലായിരുന്നു ഇന്ത്യ ഇതിനു മുമ്പ് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നത്.

ഇപ്പോൾ ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ അഞ്ചു താരങ്ങൾ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, വരുൺ ചക്രവർത്തി, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ് എന്നീ താരങ്ങളെയാണ് പോണ്ടിങ് തെരഞ്ഞെടുത്തത്. ഐസിസി റിവ്യൂസിലാണ് ഓസ്‌ട്രേലിയൻ മുൻ തരാം ഇക്കാര്യം പറഞ്ഞത്. 

ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു അയ്യർ. അഞ്ചു മത്സരങ്ങളിൽ നിന്നും 243 റൺസാണ് അയ്യർ അടിച്ചെടുത്തത്. 60.75 എന്ന മികച്ച ആവറേജിൽ രണ്ട് അർദ്ധ സെഞ്ച്വറികളാണ് അയ്യർ നേടിയത്. ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും അയ്യർ തന്നെയാണ്. 

കോഹ്‌ലിയും മികച്ച പ്രകടനം തന്നെയായിരുന്നു നടത്തിയിരുന്നത്. ടൂർണമെന്റിൽ 218 റൺസായിരുന്നു കോഹ്‌ലി അടിച്ചെടുത്തത്. ടൂർണമെന്റിൽ പാകിസ്താനെതിരെ സെഞ്ച്വറിയും ഓസ്‌ട്രേലിയക്കെതിരെ അർദ്ധ സെഞ്ച്വറിയും നേടിയാണ് കോഹ്‌ലി തിളങ്ങിയത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ 98 പന്തിൽ അഞ്ചു ഫോറുകൾ ഉൾപ്പടെ 84 റൺസാണ് കോഹ്‌ലി നേടിയത്. വരുൺ ചക്രവർത്തി ഇന്ത്യക്കായി ഒമ്പത് വിക്കറ്റുകളാണ്‌ നേടിയത്. 

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ വരുൺ അഞ്ചു വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തിൽ 10 ഓവറിൽ 42 റൺസ് വിട്ടു നൽകിയാണ് താരം അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഏകദിനത്തിലെ തന്റെ ആദ്യ ഫൈഫർ ആണ് വരുൺ സ്വന്തമാക്കിയത്. ഇതോടെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ അഞ്ചു വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ സ്പിന്നറായി മാറാനും വരുണിന് സാധിച്ചു. ഷാഹിദ് അഫ്രീദി, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ഇതിനു മുമ്പ് ചാമ്പ്യൻസ് ട്രോഫിയിൽ ഫൈഫർ നേടിയ സ്പിന്നർമാർ. 

ചാമ്പ്യൻസ് ട്രോഫിയിൽ രണ്ട് സെഞ്ച്വറികൾ നേടിയാണ് രചിൻ തിളങ്ങിയത്. ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും വേഗത്തിൽ അഞ്ച് സെഞ്ച്വറികൾ നേടുന്ന താരമെന്ന നേട്ടവും രചിൻ രവീന്ദ്ര സ്വന്തമാക്കി. 13 ഇന്നിങ്സുകളിൽ നിന്നുമാണ്‌ രചിൻ അഞ്ച് സെഞ്ച്വറികൾ നേടിയിരുന്നത്. ഗ്ലെൻ ഫിലിപ്സ് അവിശ്വനീയമായ ക്യാച്ചുകളും നേടി ടൂർണമെന്റിൽ ശ്രദ്ധ നേടിയിരുന്നു. 

 

Ricky Ponting picks top 5 players for 2025 Champions Trophy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  7 days ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  7 days ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  7 days ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  7 days ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  7 days ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  7 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  7 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  7 days ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  7 days ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  7 days ago