HOME
DETAILS

രണ്ടരവര്‍ഷത്തിനിടെ മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി പൊടിച്ചത് 258 കോടി; അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാത്രം ചെലവ് 22 കോടി

  
Web Desk
March 21, 2025 | 5:00 PM

258 Crores Spent on Modis Foreign Visits in Two and Half Years US Visit Alone Cost 22 Crores

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശയാത്രകള്‍ക്കായി ചെലവാക്കിയത് 258 കോടി രൂപ. 2023 ജൂണില്‍ മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനാണ് ഇതില്‍ ഏറ്റവും വലിയ തുക ചെലവായിരിക്കുന്നത്.  
22 കോടിയിലധികം രൂപയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു ചെലവായത്. രാജ്യസഭയില്‍ രാജ്യസഭയിലെ പ്രതിപക്ഷ നോതാവ് മല്ലിഖാര്‍ജുന്‍ ഖാര്‍ഖെയുടെ ചോദ്യത്തിനു മറുപടിയായി വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയാണ് പാര്‍ലമെന്റില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസികള്‍ ചെലവഴിച്ച ആകെ തുക വെളിപ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. ഹോട്ടല്‍ ക്രമീകരണങ്ങള്‍, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, മറ്റു ചെലവുകള്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെ ചെലവുകളുടെ വിശദാംശവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

2022, 2023, 2024 വര്‍ഷങ്ങളിലെ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട ചെലവുകളുടെ കണക്കാണ് മാര്‍ഗരിറ്റ തന്റെ മറുപടിയില്‍ വ്യക്തമാക്കിയത്.

2023 ജൂണില്‍ മോദിയുടെ യുഎസ് യാത്രയ്ക്കായി 22,89,68,509 രൂപയാണ് ചെലവഴിച്ചത്. അതേസമയം 2024 സെപ്റ്റംബറിലെ യുഎസ് സന്ദര്‍ശനത്തിന് 15,33,76,348 രൂപയാണ് ചെലവായത്. 2022 മെയ് മാസത്തില്‍ നടത്തിയ ജര്‍മ്മന്‍ സന്ദര്‍ശനം മുതല്‍ 2024 ഡിസംബറില്‍ നടത്തിയ കുവൈത്ത് സന്ദര്‍ശനം വരെയുള്ള മുപ്പത്തെട്ടോളം വിദേശ യാത്രകളുടെ ചെലവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

2023 മെയ് മാസത്തില്‍ നടത്തിയ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപയും 2022 മെയ് മാസത്തില്‍ നടത്തിയ നേപ്പാള്‍ സന്ദര്‍ശനത്തിന് 80,01,483 രൂപയുമാണ് ചെലവായത്.  

Over two and half years, 258 crores were spent on Prime Minister Modi's foreign visits, with his US trip alone costing 22 crores. The spending has sparked discussions regarding its impact on public funds.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  2 days ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  2 days ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  2 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  2 days ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  2 days ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  2 days ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  2 days ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  2 days ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  2 days ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  2 days ago