തൃശൂര്‍,പെരുമ്പിലാവ് കൊലപാതകത്തിന് പിന്നിൽ റീൽസ് തർക്കം; മുഖ്യപ്രതി ലിഷോയ് പിടിയില്‍
തൃശൂര്‍: പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ലിഷോയ് അറസ്റ്റില്‍. കൂത്തനെന്നു വിളിക്കുന്ന അക്ഷയെ (27) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ലിഷോയിയെ വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കവെ കുന്നംകുളം പൊലീസാണ് പിടികൂടിയത്.
പെരുമ്പിലാവില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം. കൊലപാതകത്തില്‍ പെരുമ്പിലാവിലെ നിഖില്‍, ആകാശ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ഗുരുവായൂര്‍ സ്വദേശിയായ ബാദുഷയ്ക്കും വെട്ടേറ്റു. ഇയാള്‍ ഇപ്പോള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
അക്ഷയ്‌യുടെ കൊലപാതകത്തിനു പിന്നിൽ റീൽസ് ചിത്രീകരിക്കുന്നതു സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അക്ഷയ്, ലിഷോയ്, ബാദുഷ് എന്നിവരാണ് സുഹൃത്തുക്കളും, ലഹരി കച്ചവടവുമായി ബന്ധപ്പെട്ടവരും ആണ്
അക്ഷയ് ഭാര്യയോടൊപ്പം ലിഷോയിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയെയാണ് ആദ്യം ആക്രമിച്ചത്. ആക്രമണം കണ്ടതോടെ അക്ഷയുടെ ഭാര്യ അടുത്തുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കേസിലെ അഞ്ചാം പ്രതി ആകാശ്, നിഖിലിനെ രക്ഷപ്പെടാന്‍ സഹായിച്ചതായി വ്യക്തമായിട്ടുണ്ട്. മൂന്നുപേരും ലഹരി വ്യാപാരികളായാണ് പ്രവര്‍ത്തിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."