HOME
DETAILS
MAL
പയ്യാമ്പലം സ്മൃതി കുടീരം വികൃതമാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍; രാഷ്ട്രീയമില്ലെന്ന് പൊലിസ്
March 30 2024 | 13:03 PM
കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ വികൃതമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പൊലീസ്. കണ്ണൂര്‍ ചാല സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായത് ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന ഷാജി. സ്മൃതികുടീരങ്ങളില്‍ ഒഴിച്ചത് കുപ്പികളില്‍ ബാക്കി വന്ന ശീതള പാനീയമാണ്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. നായനാരുടെയും കോടിയേരിയുടെയും ചടയന്‍ ഗോവിന്ദന്റെയും ഒ. ഭരതന്റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."