HOME
DETAILS

മുണ്ടക്കൈ ടൗണ്‍ഷിപ്പ് നിര്‍മ്മാണം; 17 കോടി അധിക നഷ്ടപരിഹാരം കെട്ടിവെക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു

  
Ashraf
April 11 2025 | 17:04 PM

Kerala High Court has ordered extra 17 crore compensation the Mundakkai Township construction

കൊച്ചി: ചൂരല്‍മല-മുണ്ടക്കൈ ദുരന്ത പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് നഷ്ടപരിഹാരമായി 17 കോടി രൂപ കൂടി സര്‍ക്കാര്‍ കെട്ടിവെക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. തുക നല്‍കി ഭൂമി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കാമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. 

ഹൈക്കോടതി രജിസ്ട്രാര്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഈ തുക എസ്‌റ്റേറ്റ് മാനേജ്‌മെന്റിന് കൈപ്പറ്റാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹരജിയില്‍ വിശദമായ വാദം പിന്നീട് നടക്കും. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരുടേതാണ് വിധി. 

നഷ്ടപരിഹാരമായി സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച 26.51 കോടി രൂപ കോടതിയുടെ ഇടക്കാല നിര്‍ദേശപ്രകാരം ഹൈക്കോടതിയില്‍ കെട്ടിവെച്ചിരുന്നു. തുടര്‍ന്ന് ടൗണ്‍ഷിപ്പിന്റെ പ്രതീക്തമാക നിര്‍മ്മാണ ഉദ്ഘാടനവും നടത്തിയിരുന്നു.  

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഏറ്റെടുക്കുന്ന 78.73 ഹെക്ടര്‍ ഭൂമിക്ക് 549 കോടി രൂപ മൂല്യമുണ്ടെന്നാണ് മാനേജ്‌മെന്റ് വാദം. അതിനാല്‍ ഇപ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം തികയില്ലെന്നും മാനേജ്‌മെന്റ് പറയുന്നു. എന്നാല്‍ സ്ഥലത്തെ ന്യായവില കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിച്ചാല്‍ 17 കോടി അധികം എല്‍സ്റ്റണ്‍ ഗ്രൂപ്പിന് നല്‍കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കോടതി നിര്‍ദേശം അനുസരിച്ച് ഈ തുക അനുവദിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 17 കോടി കൂടി അധികം നല്‍കാന്‍ കോടതി ഇടക്കാല ഉത്തരവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  10 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  11 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  11 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  11 hours ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  12 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  13 hours ago
No Image

യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  13 hours ago
No Image

സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ 

Cricket
  •  13 hours ago
No Image

വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു

National
  •  13 hours ago
No Image

കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

Kerala
  •  14 hours ago