HOME
DETAILS

യമൻ തുറമുഖത്ത് യുഎസിന്റെ ശക്തമായ ആക്രമണം: 58 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതികൾ

  
Web Desk
April 19, 2025 | 3:30 AM

US Launches Fierce Attack on Yemen Port 58 Killed Houthis Vow Retaliation

 

സനാ: അമേരിക്കയുടെ മാരകമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്റഈലിനും യുഎസിനുമെതിരെ സൈനിക നടപടികൾ ശക്തമാക്കുമെന്ന്  യമനിലെ ഹൂതി വിമതർ. റാസ് ഇസ എണ്ണ തുറമുഖത്ത്  യുഎസ് നടത്തിയ ആക്രമണത്തിൽ 58 പേർ കൊല്ലപ്പെടുകയും 171 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ഗസ്സയിൽ ഇസ്റഈലിന്റെ ആക്രമണം അവസാനിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്യുന്നതുവരെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്ന് ഹൂതി നിയന്ത്രണത്തിലുള്ള യമൻ സായുധ സേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ ആക്രമണങ്ങൾ കൂടുതൽ ലക്ഷ്യമിടലുകളിലേക്കും ഏറ്റുമുട്ടലുകളിലേക്കും നയിക്കും എന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.

മാർച്ച് പകുതി മുതൽ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് തുടർച്ചയായ വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. എണ്ണ ശുദ്ധീകരണശാലകൾ, വിമാനത്താവളങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ചെങ്കടലിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഹൂതി ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ "അതിശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച നടന്ന ആക്രമണങ്ങൾ യമനിലെ ഏറ്റവും മാരകമായവയിൽ ഒന്നായി മാറി. ഹൂതികളുടെ ഇന്ധന, വരുമാന സ്രോതസ്സുകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. "ഇറാൻ പിന്തുണയുള്ള ഹൂതികളുടെ സാമ്പത്തിക ശക്തി ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," CENTCOM സോഷ്യൽ മീഡിയയിൽ കുറിച്ചു.

നേരത്തെ, റാസ് ഇസ തുറമുഖത്ത് നടന്ന മറ്റൊരു ആക്രമണത്തിൽ 38 പേർ കൊല്ലപ്പെടുകയും 102 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നതായി ഹൊദൈദ ആരോഗ്യ ഓഫീസ് റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ 7 മുതൽ ​ഗസ്സയിൽ ഇസ്റഈൽ നടത്തുന്ന യുദ്ധത്തിനെതിരെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ ഇസ്റഈലിന് നേരെ മിസൈലുകൾ പ്രയോഗിക്കുകയും ചെങ്കടലിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

ഹൂതികളുടെ നിയമവിരുദ്ധ വരുമാന സ്രോതസ്സുകൾ ഇല്ലാതാക്കി, അവർ യമൻ ജനതയെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം," CENTCOM പ്രസ്താവനയിൽ യുഎസ് വ്യക്തമാക്കി.

 

A devastating US airstrike on Yemen's Ras Issa port killed 58 people and injured 171, targeting Houthi resources. The Iran-backed Houthis vowed to escalate attacks against the US and Israel, citing solidarity with Palestinians in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  7 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  7 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  7 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  7 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  7 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  7 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  7 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  7 days ago